ആലപ്പുഴ: എസ്എസ്എൽസി പരീക്ഷയുടെ ആദ്യ ദിനത്തിൽ സഹപാഠികളെയും നാടിനെയും കണ്ണീരിലാഴ്ത്തി പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ അപ്രതീക്ഷിത വിയോഗം. പൂങ്കാവ് കൊച്ചീക്കാരൻ വീട്ടിൽ അജോയുടെ മകൾ എസ്തേറിനെയാണ് (15) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ട്യൂഷന് പോകാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് പിതാവ് മകളെ വഴക്കുപറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ദാരുണമായ സംഭവം നടന്നത്.
വർഷം മുഴുവൻ നീണ്ട പഠനത്തിനൊടുവിൽ പരീക്ഷാ ഹാളിലേക്ക് പോകേണ്ടിയിരുന്ന ദിവസമാണ് എസ്തേറിന്റെ വിയോഗം എന്ന വാർത്ത നാടിനെ നടുക്കി. സംഭവമറിഞ്ഞയുടൻ ആലപ്പുഴ സൗത്ത് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
പരീക്ഷാ സമ്മർദ്ദമാണോ അതോ വഴക്കുപറഞ്ഞതിലുള്ള മനോവിഷമമാണോ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. എസ്തേറിന്റെ വിയോഗത്തിൽ സ്കൂൾ അധികൃതരും സഹപാഠികളും വലിയ ഞെട്ടലിലാണ്.
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…