മുംബൈ: ബിജെപി നേതാവും മഹാരാഷ്ട്ര മുന് മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്നാവിസ് അപ്രതീക്ഷിതമായി സര്ക്കാര് രൂപീകരിച്ചത് 40,000കോടി രൂപയുടെ കേന്ദ്ര ഫണ്ട് തിരിച്ചയക്കാനുള്ള നാടകമായിരുന്നുവെന്ന് കര്ണാടക ബിജെപി എംപി ആനന്ദ് കുമാര് ഹെഗ്ഡെ.
കോണ്ഗ്രസ്-എന്സിപി-ശിവസേന സഖ്യസര്ക്കാര് ഈ ഫണ്ട് ദുരുപയോഗം ചെയ്യുമായിരുന്നു. മഹാരാഷ്ട്രയില് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിലും കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്യുന്നത് തടയുകയായിരുന്നു ഫട്നാവിസിന്റെ നീക്കത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
മുഴുവന് തുകയും കേന്ദ്രത്തിന് തന്നെ തിരിച്ച് നല്കി. ഈ ഫണ്ടിന്റെ കൈമാറ്റം സാധ്യമാക്കാന് ഫട്നാവിസ് 15 മണിക്കൂര് സമയമെടുത്തുവെന്നും ഫണ്ട് സംരക്ഷിക്കാന് ബിജെപി നാടകം കളിക്കുകയായിരുന്നുവെന്നും ആനന്ദ് കുമാര് ഹെഗ്ഡെ വ്യക്തമാക്കി.
കോണ്ഗ്രസ്-എന്സിപി-ശിവസേന സഖ്യം സര്ക്കാര് രൂപീകരണത്തിനുള്ള അന്തിമ ഒരുക്കങ്ങള് നടത്തുന്നതിനിടെയാണ് ഏവരേയും ഞെട്ടിച്ചുകാണ്ട് എന്സിപി നേതാവ് അജിത് പവാര് വിഭാഗവുമായി ചേര്ന്ന് ബിജെപി മഹാരാഷ്ട്രയില് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. എന്നാല് പിന്നീട് ഭൂരിപക്ഷം തെളിയിക്കാനാവാതെ 80 മണിക്കൂറിനുള്ളില് തന്നെ സത്യപ്രതിജ്ഞ ചെയ്തവര് രാജി നല്കുകയായിരുന്നു.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…