Wednesday, December 31, 2025

ഭാവിയിൽ കറുത്ത പർദ്ദ ഇല്ലാതായേക്കും’; കറുത്ത പര്‍ദ ധരിക്കണമെന്ന് ഇസ്ലാമില്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് ഫസല്‍ ​ഗഫൂര്‍

കൊച്ചി: ഹിജാബ് വിവാദത്തില്‍ കര്‍ണാടക (Karnataka) ഹൈക്കോടതി വിധി പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഫസൽ ​ ഗഫൂര്‍. ഇസ്ലാം മതത്തില്‍ സ്ത്രീകളുടെ വസ്ത്രത്തിന് കറുപ്പ് നിറമായിരിക്കണമെന്ന് എവിടെയും പറയുന്നില്ലെന്ന് ഫസല്‍ ​ഗഫൂര്‍ വ്യക്തമാക്കി.

ഞാനിന്ന് നിരവധി രോ​ഗികളെ പരിശോധിച്ച് വരികയാണ്. അവരിലൊരുപാട് പേരുടെ പർദയുടെ നിറം മാറി. ഇപ്പോൾ പർദയ്ക്ക് ​ഗൗണിന്റെ ലുക്കാണ്. എലിസബത്ത് രാജ്ഞി ധരിച്ചതു പോലത്തെ വിലയേറിയ ​ഗൗണുകളായി മാറി. ഒരു പത്ത് കൊല്ലത്തിന് ശേഷം എനിക്ക് തോന്നുന്നില്ല കറുപ്പ് പർദ ഇവിടെ ഉണ്ടാവുമെന്ന്. ഫസല്‍ ​ഗഫൂര്‍ കൂട്ടിച്ചേർത്തു.

ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികൾ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്നലെ തള്ളിയിരിന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേത‍ൃത്വത്തിലുള്ള വിശാല ബെഞ്ചാണ് ഹർജികൾ തള്ളിയത്. ഹിജാബ് ഇസ്‌ലാം മതാചാരത്തിലെ അവിഭാജ്യഘടകമല്ലെന്നും യൂണിഫോമിനെ വിദ്യാർഥികൾക്ക് എതിര്‍ക്കാനാവില്ല‌െന്നും കോടതി വിലയിരുത്തി.

Related Articles

Latest Articles