Friday, September 25, 2026

‘ചൂടിന് ആശ്വാസമായി വേനൽ മഴ’; ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി: കേരളത്തില്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. നേരത്തെ രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഈ മാസം 18ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ പ്രവചിച്ചിരുന്നു.

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെയാണ് ആശ്വാസമായി മഴ ലഭിക്കുമെന്ന പ്രവചനം. കൊല്ലം, കോട്ടയം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ കനത്ത ചൂടിനെ തുടർന്ന് സൂര്യാഘാത മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്തെ മിക്ക ജില്ലകളിലും കൊടുംചൂട് തുടരുകയാണ്. 38.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ പുനലൂരിലാണ് ഏറ്റവും ഉയര്‍ന്ന താപനില. മറ്റ് ജില്ലകളില്‍ 35-38 ഡിഗ്രി സെല്‍ഷ്യസ് ചൂടുണ്ട്.

Related Articles

Latest Articles