ഐ എസ് എൽ (ISL) ലീഗ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ആവേശകരമായ സമനില. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിട്ട് നിന്ന ബ്ലാസ്‌റ്റേഴ്‌സിനെതിരേ രണ്ടാം പകുതിയില്‍ ഗോവ ലീഡെടുത്തു. എന്നാല്‍ അവസാന സമയത്ത് രണ്ട് ഗോള്‍ മടക്കി ബ്ലാസ്‌റ്റേഴ്‌സ് ആവേശ സമനില നേടിയെടുക്കുകയായിരുന്നു.
എട്ടു ഗോള്‍ പിറന്ന മത്സരത്തില്‍ ഇരു ടീമും നാലു ഗോള്‍ വീതം നേടി. ഗോവയ്ക്കായി ഐറം കബ്രേറ ഹാട്രിക്ക് നേടി. ബ്ലാസ്റ്റേഴ്‌സ് നേരത്തെ തന്നെ സെമി ഉറപ്പിച്ചിരിന്നു. സെമി ഫൈനൽ ഉറപ്പിച്ചതിനാൽ പ്രധാന താരങ്ങളിൽ പലർക്കും വിശ്രമം നൽകിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ആദ്യ പകുതിയില്‍ തന്നെ കേരളാ ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളിന്റെ ലീഡ് നേടിയിരുന്നു.ലീഗിലെ അവസാന മല്‍സരത്തില്‍ ജോര്‍ജ്ജ് പെരേരാ ഡയസ്സ് ബ്ലാസ്റ്റേഴ്‌സിനായി ഇരട്ട ഗോള്‍ നേടി. 10, 25 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. 2016ന് ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് സെമിയിലെത്തുന്നത്.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…