Amit Shah
രാജ്യത്ത് FCRA ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകള്‍ക്ക് പൂട്ടിട്ട് ആഭ്യന്തരമന്ത്രാലയം. 6000ത്തിലധികം സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ക്ക് വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതി ഇനിയില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. 2021 ഡിസംബര്‍ 31 വരെ മാത്രമെ ഇവയ്ക്ക് പ്രവര്‍ത്ത അനുമതി ഉണ്ടായിരുന്നുള്ളൂ. നടപടികള്‍ പേടിച്ച് ഭൂരിഭാഗം എന്‍.ജി.ഒകളും എഫ്.സി.ആര്‍.എ ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ നല്‍കിയില്ല.
ഓക്‌സ്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിഅ മില്ലിയ ഇസ്‌ലാമിയ, ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള എന്‍.ജി.ഒകള്‍ക്കാണ് വിദേശ ഫണ്ട് ലൈസന്‍സ് നഷ്ടമായത്. ഡിസംബര്‍ 31നകം എഫ്.സി.ആര്‍.എ ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ നല്‍കണമെന്ന് എന്‍.ജി.ഒകളെ ഓര്‍മപ്പെടുത്തിയിരുന്നു. എന്നാല്‍ പലരും അപേക്ഷ നല്‍കിയിരുന്നില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. നിലവില്‍ രാജ്യത്ത് 16,829 എന്‍.ജി.ഒകള്‍ക്കു മാത്രമാണ് വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതിയുള്ളത്.
FCRA ചട്ടങ്ങൾ അനുസരിച്ച് രാജ്യത്ത് വിദേശ ധന സഹായം സ്വീകരിക്കുന്ന സംഘടനകൾക്ക് FCRA രെജിസ്ട്രേഷൻ നിര്ബന്ധമാണ്. അഞ്ചു വർഷത്തേക്ക് മാത്രമാണ് രെജിസ്ട്രേഷൻ നൽകുക. ഫണ്ട് വിനിയോഗം ഉൾപ്പെടെയുള്ള അത്തരം സംഘടനകളുടെ പ്രവർത്തനങ്ങൾ നിയമാനുസൃതമാണെന്ന് വിലയിരുത്തിയതിനു ശേഷമേ രജിസ്‌ട്രേഷൻ പുതുക്കി നൽകാറുള്ളൂ. വിദേശ സംഘടനകൾ രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ നടത്തുന്ന ഇടപെടലുകൾ തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് FCRA നിയമം പാസ്സാക്കിയിട്ടുള്ളത്.
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…