Monday, September 21, 2026

ചട്ടങ്ങൾ പാലിക്കാത്ത NGO കൾക്ക് വീണ്ടും പൂട്ടിട്ട് അമിത്ഷാ; 6000 ത്തിലധികം സംഘടനകളുടെ അനുമതി റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് FCRA ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകള്‍ക്ക് പൂട്ടിട്ട് ആഭ്യന്തരമന്ത്രാലയം. 6000ത്തിലധികം സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ക്ക് വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതി ഇനിയില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. 2021 ഡിസംബര്‍ 31 വരെ മാത്രമെ ഇവയ്ക്ക് പ്രവര്‍ത്ത അനുമതി ഉണ്ടായിരുന്നുള്ളൂ. നടപടികള്‍ പേടിച്ച് ഭൂരിഭാഗം എന്‍.ജി.ഒകളും എഫ്.സി.ആര്‍.എ ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ നല്‍കിയില്ല.

ഓക്‌സ്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിഅ മില്ലിയ ഇസ്‌ലാമിയ, ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള എന്‍.ജി.ഒകള്‍ക്കാണ് വിദേശ ഫണ്ട് ലൈസന്‍സ് നഷ്ടമായത്. ഡിസംബര്‍ 31നകം എഫ്.സി.ആര്‍.എ ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ നല്‍കണമെന്ന് എന്‍.ജി.ഒകളെ ഓര്‍മപ്പെടുത്തിയിരുന്നു. എന്നാല്‍ പലരും അപേക്ഷ നല്‍കിയിരുന്നില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. നിലവില്‍ രാജ്യത്ത് 16,829 എന്‍.ജി.ഒകള്‍ക്കു മാത്രമാണ് വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതിയുള്ളത്.

FCRA ചട്ടങ്ങൾ അനുസരിച്ച് രാജ്യത്ത് വിദേശ ധന സഹായം സ്വീകരിക്കുന്ന സംഘടനകൾക്ക് FCRA രെജിസ്ട്രേഷൻ നിര്ബന്ധമാണ്. അഞ്ചു വർഷത്തേക്ക് മാത്രമാണ് രെജിസ്ട്രേഷൻ നൽകുക. ഫണ്ട് വിനിയോഗം ഉൾപ്പെടെയുള്ള അത്തരം സംഘടനകളുടെ പ്രവർത്തനങ്ങൾ നിയമാനുസൃതമാണെന്ന് വിലയിരുത്തിയതിനു ശേഷമേ രജിസ്‌ട്രേഷൻ പുതുക്കി നൽകാറുള്ളൂ. വിദേശ സംഘടനകൾ രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ നടത്തുന്ന ഇടപെടലുകൾ തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് FCRA നിയമം പാസ്സാക്കിയിട്ടുള്ളത്.

Related Articles

Latest Articles