Kerala

ജനവികാരം എതിരാകുമെന്ന് ഭയം! കരുവന്നൂർ സഹകരണ ബാങ്കിലേക്ക് വീണ്ടും നിക്ഷേപകരെ കണ്ടെത്താൻ ശ്രമം; പ്രതിസന്ധി മറികടക്കാൻ നീക്കവുമായി സിപിഎം

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലേക്ക് വീണ്ടും നിക്ഷേപകരെ കണ്ടെത്തി പ്രതിസന്ധി മറികടക്കാൻ നീക്കവുമായി സിപിഎം.സഹകരണ ബാങ്കുകളിലെ ക്രമക്കേട് സംബന്ധിച്ച വാർത്തകൾ കൂടുതലായി പുറത്തുവന്നതും സിപിഎം നേതാവ് ഉൾപ്പടെ ഇഡിയുടെ അറസ്റ്റിലായതുമാണ് അടിയന്തര നീക്കത്തിന് സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. ജനവികാരം എതിരാകുമെന്ന് ഭയന്ന് സംസ്ഥാന നേതാക്കൾ ഉൾപ്പടെ നിക്ഷേപകരെ കണ്ടെത്താൻ മുന്നോട്ട് വരുമെന്നാണ് വിവരം.

നിലവിലെ പ്രതിസന്ധി മറികടക്കാൻ ബാങ്കിൽ കൂടുതൽ നിക്ഷേപം എത്തിക്കാനാണ് പദ്ധതി. റവന്യൂ റിക്കവറി നടപടികൾ വേഗത്തിലാക്കിയും നിക്ഷേപം സ്വീകരിച്ചും കൺസോഷ്യം രൂപീകരിച്ചും പണം സ്വരൂപിക്കും. പണം നഷ്ടപ്പെട്ട നിക്ഷേപകർക്ക് 50% തുക അടിയന്തരമായി വിതരണം ചെയ്ത് പരിഹാരം കാണാനും സിപിഎം തീരുമാനിച്ചതായാണ് വിവരം. ഇതിനായി അഡ്മിനിസ്ട്രേറ്റീവ് ഭരണസമിതിക്ക് പിന്തുണ നൽകി കൂടുതൽ നിക്ഷേപകരെ കണ്ടെത്തും. പണം നഷ്ടപ്പെട്ട നിക്ഷേപകരെ ജില്ലാ സംസ്ഥാന നേതാക്കൾ നേരിൽ കണ്ട് പണം മടക്കി നൽകുമെന്ന് ഉറപ്പു നൽകാനും പാർട്ടി തീരുമാനിച്ചു.

B4 Admin

Recent Posts

ഭീകരരുടെ ചോരക്കളി നടപ്പില്ല. കശ്മീരിലെ ഷോപ്പിയാനില്‍ വന്‍ ഭീകരാക്രമണ പദ്ധതി സുരക്ഷാസേന തകര്‍ത്തു. ഐഇഡി നിര്‍വീര്യമാക്കി സേനയുടെ മിന്നല്‍ ഇടപെടല്‍

ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…

2 hours ago

സിസിടിവി ബ്ലാങ്ക്, ഡിവിആര്‍ അപ്രത്യക്ഷം. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ തെളിവ് നശിപ്പിക്കല്‍. ജാമ്യാപേക്ഷയില്‍ നിര്‍ണായക തിരിച്ചടിയാകും

കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…

3 hours ago

ആന്റോ അഗസ്റ്റിന് മാംഗോ ഫോണ്‍ കുരുക്ക്. ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരില്‍ തിരിച്ചുപിടിച്ചതില്‍ ബിനാമി ഇടപാടെന്ന് എക്‌സൈസ്

കല്‍പ്പറ്റ : മുട്ടില്‍ മരംമുറി കേസിലെ പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡിയുമായ ആന്റോ അഗസ്റ്റിനെയും സഹോദരങ്ങളെയും വീണ്ടും നിയമക്കുരുക്കിലാക്കി…

3 hours ago

പിണറായിയെ കുടുക്കി സര്‍ക്കാരിന്റെ നിയമോപദേശം. വീണ കൈപ്പറ്റിയ 3.28 കോടി മാസപ്പടിയല്ല, കൈക്കൂലി. മുഹമ്മദ് റിയാസും വിചാരണ നിഴലില്‍

കൊച്ചി : കേരള രാഷ്ട്രീയത്തെ ആകെ ഉലച്ച സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,…

5 hours ago

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം. സന്നിധാനത്ത് പാളിയ ആസൂത്രണം. ദേവസ്വം ബോര്‍ഡിന് കാരണം കാണിക്കല്‍, സര്‍ക്കാരിന് തലവേദന

തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…

18 hours ago

മന്ത്രവാദ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ഇരകളായി. ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വിറ്റ മന്ത്രവാദി വലയില്‍

തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…

19 hours ago