defendant-in-several-criminal-cases-young-man-arrested-under-goonda-law
തൃശൂര്‍: പിടിയാനയുടെ തേറ്റകളും പല്ലും വില്‍പ്പനയ്ക്ക് വച്ച രണ്ട് പേര്‍ വനംവകുപ്പിന്റെ പിടിയിലായി. വാണിയമ്പാറ മണിയന്‍ കിണര്‍ കോളനിയില്‍ താമസിക്കുന്ന വിനീഷ്, മനോജ് എന്നിവരാണ് പിടിയിലായത്.
കാട്ടില്‍ നിന്നും വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ മുഖ്യപ്രതി വിനീഷ് മാമ്പാറ ഭാഗത്ത് ആന ചെരിഞ്ഞത് കാണുകയും തുടര്‍ന്ന് ആനയുടെ രണ്ട് തേറ്റകളും ഒരു പല്ലും എടുത്ത് വീട്ടില്‍ സൂക്ഷിക്കുകയുമായിരുന്നു. പിന്നീട് പിടിയിലാകുമെന്ന് ഭയന്ന പ്രതികള്‍ തേറ്റയും പല്ലും പീച്ചി റിസര്‍വോയറിലേക്ക് വലിച്ചെറിഞ്ഞു. എന്നാല്‍ അന്വേഷണ സംഘത്തിനോട് ഇവ വിറ്റതായി കളവ് പറയുകയും ചെയ്തു.
തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലില്‍ വില്‍പ്പന നടന്നിട്ടില്ലെന്ന് അന്വേഷണ സംഘം മനസിലാക്കി. പിന്നാലെ ഡാമില്‍ നടത്തിയ തെരച്ചിലില്‍ തേറ്റകളും പല്ലും കണ്ടെടുക്കുകയായിരുന്നു. അന്വേഷണ സംഘത്തില്‍ പീച്ചി-വാഴാനി വന്യജീവി സങ്കേതം, പീച്ചി, ഒളകര സ്റ്റേഷന്‍ എന്നിവിടങ്ങളിലെ ജീവനക്കാരുമുണ്ടായിരുന്നു. പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.എം പ്രഭുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…