Monday, May 20, 2024
spot_img

സോഷ്യൽ മീഡിയ പ്രചരണങ്ങൾ എല്ലാം കെട്ടുകഥകൾ: ഞങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നു, പ്രതികരണവുമായി നടി ഭാമ രംഗത്ത്

സമൂഹ മാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങൾക്ക് പ്രതികരണവുമായി നടി ഭാമ രംഗത്ത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടുകഥകളാണെന്നും താനും കുടുംബവും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നെന്നും ഭാമ പറയുന്നു. എല്ലാ സ്‍നേഹത്തിനും നന്ദി എന്നും താരം പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ വിസ്തരിച്ച ചലച്ചിത്ര മേഖലയിൽ നിന്നുള്ളവരിൽ പ്രധാനിയായിരുന്നു ഭാമ. ഒടുവിൽ കൂറുമാറിയ സംഭവത്തിന് ശേഷം ഭാമ ഒട്ടേറെ വിവാദങ്ങൾ നേരിടേണ്ടിയും വന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാദങ്ങൾക്ക് ഇപ്പോൾ മറുപടി നൽകുന്നു. ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് ഭാമ ഇക്കാര്യം പറയുന്നത്.

”കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എന്റെ പേരിൽ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യൽ മീഡിയ യിൽ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെ പറ്റിയും അനന്വേഷിച്ചവർക്കായി പറയട്ടെ…ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി”- എന്നും ഭാമ പറഞ്ഞു.

Related Articles

Latest Articles