Sunday, December 14, 2025

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും പനിമരണം; കണ്ണൂരിൽ അഞ്ച് വയസുകാരൻ പനി ബാധിച്ച് മരിച്ചു

ചെറുകുന്ന്: പനി ബാധിച്ച് അഞ്ച് വയസ്സുകാരന്‍ മരിച്ചു. ചെറുകുന്ന് കവിണിശേരിയിലെ മുണ്ടാത്തടത്ത്തില്‍ ആരവ് നിഷാന്ത്(5) ആണ് മരിച്ചത്. മുണ്ടത്തടത്തിൽ നിഷാന്ത് കരയപ്പാത്ത്‌ന്റെയും പുല്ലൂപ്പിക്കടവിലെ ശ്രീജയുടെയും മകനാണ്.

കവിണിശേരിയിലെ ഒതയമ്മാടം എൽ.കെ.ജി വിദ്യാർഥിയാണ്. കണ്ണുരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ശനിയാഴ്‌ചയോടെയാണ് മരിച്ചത്.

Related Articles

Latest Articles