Monday, September 21, 2026

നായയുടെ കടിയേറ്റ പ്ലസ്ടു വിദ്യാർത്ഥിനിക്ക് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ വൈകിയെന്ന് പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് സൂപ്രണ്ട്

നായയുടെ കടിയേറ്റതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനിക്ക് ചികിത്സ വൈകിയതായി ആരോപണമുയരുന്നു. പൗഡിക്കോണം സ്വദേശിനിയായ പ്ലസ്ടു വിദ്യാർത്ഥിനിക്ക് ഇന്ന് രാവിലെ ശ്രീകാര്യത്തെ ട്യൂഷൻ സെന്ററിലേക്ക് പോകുന്നതിനിടെയാണ് നായയുടെ കടിയേറ്റത്.

തുടർന്ന് രാവിലെ 7.30 മെഡിക്കൽ കോളജിലെത്തിയെങ്കിലും രണ്ടു മണിക്കൂറിനു ശേഷം മാത്രമാണ് ചികിത്സ ലഭിച്ചതെന്നാണ് ആരോപണം. കുട്ടിക്ക് പ്രാഥമിക ചികിത്സ പോലും ലഭിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് ഷിബു പരാതിപ്പെട്ടു. മെഡിക്കൽ കോളജ് സൂപ്രണ്ട് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

Related Articles

Latest Articles