Kerala

ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം; ജില്ലയില്‍ തീര്‍പ്പാക്കിയത് 1780 ഫയലുകള്‍ ഇതുവരെ പരിഹാരമുണ്ടായത് 86,758 ഫയലുകളില്‍

ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായി വിവിധ ഓഫീസുകളില്‍ ശനിയാഴ്ച മാത്രം 1780 ഫയലുകള്‍ തീര്‍പ്പാക്കി. ഇതോടെ ജില്ലയില്‍ തീര്‍പ്പാക്കാതെ ശേഷിച്ച 19.58 ശതമാനം ഫയലുകൾക്കാണ് പരിഹാരമുണ്ടായത്. ജൂണ്‍ 15 ന് ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം ആരംഭിച്ചത് മുതല്‍ ഇതുവരെ 86,758 ഫയലുകളാണു ജില്ലയില്‍ തീര്‍പ്പാക്കിയത്.

7859 ഫയലുകള്‍ തീര്‍പ്പാക്കാന്‍ ശേഷിച്ചിരുന്ന പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെ 2679 ഫയലുകളാണ് ഇതുവരെ തീര്‍പ്പായത്. 40558 ഫയലുകള്‍ തീര്‍പ്പാക്കാന്‍ ശേഷിച്ചിരുന്ന പഞ്ചായത്ത് ഉപ ഡയറക്ടറുടെ ഓഫീസിലെ 10775 ഫയലുകള്‍ ഇതുവരെ തീര്‍പ്പാക്കി. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിലെ 69.37 ശതമാനം ഫയലുകളിലും പരിഹാരമായി. ആകെ 4333 ഫയലുകളാണ് എംപ്ലോയ്‌മെന്റ് ഓഫീസില്‍ തീര്‍പ്പായത്.

റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 42065 ഫയലുകളാണ് ഇതുവരെ ജില്ലയില്‍ തീര്‍പ്പായത്. കൊച്ചി മെട്രോ റെയില്‍ പ്രൊജക്റ്റ് ഒന്നിന് കീഴിലെ 110 ഫയലുകളും പ്രൊജക്റ്റ് രണ്ടിന് കീഴിലെ 89 ഫയലുകളും തീര്‍പ്പാക്കി. കൊച്ചി മെട്രോ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലെ 254 ഫയലുകള്‍ ഇതുവരെ തീര്‍പ്പാക്കി.

കളക്ടറേറ്റില്‍ മാത്രമായി 14947 ഫയലുകളാണ് ഇതുവരെ തീര്‍പ്പാക്കിയത്. മജിസ്റ്റീരിയല്‍, ദുരന്ത നിര്‍വഹണ വിഭാഗങ്ങള്‍ 30 ശതമാനത്തിലധികം ഫയലുകള്‍ തീര്‍പ്പാക്കി. ഭരണനിര്‍വഹണം, ധനകാര്യം വിഭാഗങ്ങളിലെ 20 ശതമാനതിലധികം ഫയലുകള്‍ തീര്‍പ്പാക്കി.

Meera Hari

Recent Posts

കണിച്ചാറിൽ വനവാസി യുവതിയെ അവയവദാനത്തിന് നിർബന്ധിച്ചതായുള്ള പരാതി വ്യാജമെന്ന് ആരോപണം ; പ്രതികരണവുമായി ആരോപണവിധേയനായ ബെന്നി രംഗത്ത്

കണിച്ചാറിൽ വനവാസി യുവതിയെ അവയവദാനത്തിന് നിർബന്ധിച്ചതായുള്ള പരാതി വ്യാജമെന്ന് ആരോപണം. യുവതി ഇടനിലക്കാരനെന്ന് ആരോപിച്ച ബെന്നിയാണ് ഇക്കാര്യം ആരോപിച്ച് രംഗത്ത്…

2 hours ago

അറബി സ്റ്റൈൽ ഇവിടെ വേണ്ടാ! ചൈനയിലെ മുസ്ലിം പള്ളിയിൽ നിന്നും ചന്ദ്രക്കല ഉൾപ്പെടെയുള്ള ഇസ്ലാമിക മതചിഹ്നങ്ങളും മിനാരങ്ങളും നീക്കി കമ്മ്യൂണിസ്റ്റ് ഭരണകൂടം

ചൈനയിലെ മുസ്ലിം പള്ളിയിൽ നിന്നും ചന്ദ്രക്കല ഉൾപ്പെടെയുള്ള ഇസ്ലാമിക മതചിഹ്നങ്ങളും മിനാരങ്ങളും നീക്കം ചെയ്യുന്ന നടപടികളുമായി കമ്മ്യൂണിസ്റ്റ് ഭരണകൂടം മുന്നോട്ട്.…

2 hours ago

പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം തുടരുന്നു !മതനിന്ദ ആരോപിച്ച് സർഗോധയിൽ ജനക്കൂട്ടം ക്രിസ്ത്യൻ മത വിശ്വാസിയെ ആക്രമിച്ച് വീടിന് തീയിട്ടു

പാകിസ്ഥാനിൽ മതനിന്ദ ആരോപിച്ച് ജനക്കൂട്ടം ക്രിസ്ത്യൻ മത വിശ്വാസിയെ ആക്രമിക്കുകയും വീടിന് തീ വയ്ക്കുകയും ചെയ്തു. സർഗോധ നഗരത്തിലാണ് ആക്രമണം…

2 hours ago

വാദം പൊളിയുന്നു! ബാറുടമകളും എക്സൈസ് മന്ത്രിയും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത് |mb rajesh

വാദം പൊളിയുന്നു! ബാറുടമകളും എക്സൈസ് മന്ത്രിയും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത് |mb rajesh

3 hours ago