Kerala

കൊച്ചി നഗരത്തിലെ കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; നാട്ടുകാർ വളഞ്ഞിട്ട് പിടികൂടി പോലീസിനെ അറിയിച്ചു, സിനിമാ- സീരിയൽ താരം അശ്വതി ബാബുവിനെയും സുഹൃത്ത് നൗഫലിനെയും കസ്റ്റഡിയിലെടുത്ത് പോലീസ്

കൊച്ചി:നഗരത്തിലൂടെ അമിത ലഹരിയിൽ വാഹനമോടിച്ച് നിരവധി വാഹനങ്ങൾ ഇടിപ്പിച്ചു തെറിപ്പിച്ച സംഭവത്തിൽ സിനിമാ- സീരിയൽ താരം അശ്വതി ബാബുവിനെയും സുഹൃത്ത് നൗഫലിനെയും പോലീസ് പിടികൂടി. ചൊവ്വാഴ്ച വൈകിട്ട് 7.30 മണിയോടെയാണ് തൃക്കാക്കര ക്ഷേത്രത്തിന് സമീപം നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഇവരെ പിടികൂടിയത്.

കുസാറ്റ് സിഗ്‌നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ അപകടകരമായി ഡ്രൈവ് ചെയ്ത കാർ നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. നാട്ടുകാർ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു വാഹനം തടയാൻ ശ്രമിച്ചതോടെ വെട്ടിച്ചെടുത്തു രക്ഷപെടാൻ നോക്കിയെങ്കിലും ഇലക്ട്രിക് പോസ്റ്റിലിടിച്ച് ടയർ പൊട്ടിയതിനെ തുടർന്നായിരുന്നു ഇവരെ പിടികൂടാൻ കഴിഞ്ഞത്.

ഇതോടെ വാഹനം ഉപേക്ഷിച്ചു രക്ഷപ്പെടാനായി ശ്രമിച്ചു. തുടർന്ന് നാട്ടുകാർ പിടികൂടാൻ ശ്രമിച്ചപ്പോൾ ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങി വന്ന നൗഫൽ നാട്ടുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. നാട്ടുകാരുടെ വീഡിയോ ദൃശ്യം പകർത്തിയ ശേഷം ഭീഷണിയും മുഴക്കിയിരുന്നു. ഇതിനിടയിൽ പ്രദേശവാസികൾ സംഭവം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കാറിൽ നിന്നും ഇറങ്ങിയ അശ്വതിയും നൗഫലും സീപോർട്ട് എയർപോർട്ട് റോഡിന്റെ ഭാഗത്തേക്ക് രക്ഷപെടാനാണ് ശ്രമിച്ചത്. പൊലീസ് ഇവരുടെ പിന്നാലെ ചെന്ന് പിടികൂടുകയായിരുന്നു. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.

കുസാറ്റ് സിഗ്നലിൽ വാഹനം നിർത്തി മുന്നോട്ടും പിന്നോട്ടും എടുത്ത് അഭ്യാസം കാണിച്ചതോടെയാണ് നാട്ടുകാർ സംഭവം ശ്രദ്ധിച്ചത്. തുടർന്ന്, നിരവധിപേരുടെ വാഹനം ഇടിച്ചു തകർത്തു. പിന്തുടർന്നു വന്ന ഒരാൾ വാഹനം വട്ടം വച്ചു തടഞ്ഞു നിർത്താൻ ശ്രമിച്ചത്. ഇതിൽ അരിശം പൂണ്ട് റോഡിനു പുറത്തുകൂടി വാഹനം എടുക്കാൻ ശ്രമിക്കുമ്പോഴാണ് ടയർ പൊട്ടി വാഹനം ഉപേക്ഷിച്ചത്.

ആളുകൾ വട്ടം കൂടിയതോടെ അശ്വതി ബാബുവിനു കാര്യങ്ങൾ പന്തിയല്ലെന്നു മനസിലായി നൗഫലിനെ സ്ഥലത്തു നിന്നു മാറ്റാൻ ശ്രമിച്ചു. ഇരുവരും അടുത്തുള്ള സ്‌കൂളിന്റെ ഭാഗത്തേയ്ക്കു പോയെങ്കിലും പോലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. യുവതിക്കായി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ കണ്ടെത്തിയിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

നിരോധിത മയക്കുമരുന്നുമായി 2018 ൽ തൃക്കാക്കര പൊലീസ് അശ്വതി ബാബുവിനെ പിടികൂടിയിട്ടുണ്ടായിരുന്നു. ഇവർ പെൺവാണിഭ സംഘത്തിന്റെ പ്രധാന നടത്തിപ്പുകാരിയാണെന്ന് അന്ന് പൊലീസ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. പാലച്ചുവടിലെ ഡി.ഡി ഗോൾഡൻ ഗേറ്റ് എന്ന ഫ്‌ളാറ്റിലെ നടിയുടെ അപ്പാർട്ട്‌മെന്റിലാണ് വാണിഭം നടന്നിരുന്നത്. ഇത് സംബന്ധിച്ച മുഴുവൻ രേഖകൾ പൊലീസ് അന്ന് ശേഖരിച്ചിരുന്നു. ഇവരുടെ ഫോൺ പരിശോദിച്ചപ്പോഴാണ് പലർക്കും യുവതികളെ കാഴ്‌ച്ച വയ്ക്കുന്ന വിവരം കണ്ടെത്തിയത്.

ശബ്ദ സന്ദേശങ്ങൾക്കൊപ്പം യുവതികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി നിരക്കും അറിയിച്ച സന്ദേശങ്ങളും പൊലീസ് കണ്ടെത്തി. കൂടാതെ പലർക്കൊപ്പം അശ്വതി ബാബുവും നിരവധി യുവതികളും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ ദൃശ്യങ്ങളും മൊബൈലിൽ നിന്നും കണ്ടെടുത്തു. അശ്വതിയെ അറസ്റ്റ് ചെയ്യുമ്പോൾ മുംബൈ സ്വദേശിനിയായ 22 കാരിയെ പൊലീസ് ഫ്‌ളാറ്റിൽ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു.

വമ്പന്മാരുമായിട്ടാണ് നടി ബിസിനസ്സ് നടത്തിയിരുന്നത്. സിനിമാ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നു എന്ന പേരിലാണ് പെൺവാണിഭം നടത്തി വന്നത്. നിരവധി പെൺകുട്ടികളെ ബാംഗ്ലൂർ, മഹാരാഷ്ട്ര, ആന്ധ്ര എന്നിവടങ്ങളിൽ നിന്നും കൊച്ചിയിലെത്തിച്ചിരുന്നു. പെൺവാണിഭത്തിനായി പ്രത്യേക വാട്ട്‌സാപ്പ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്.

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

7 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

7 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

7 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

1 day ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

1 day ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

1 day ago