Sunday, May 19, 2024
spot_img

‘വോട്ട് ഓഫ് താങ്ക്സ്’ വേണ്ട, ‘വേർഡ്സ് ഓഫ് താങ്ക്സ്’ മതി’; വോട്ടുകൾ ജനത്തെ ഭിന്നിപ്പിക്കുമെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു

കൊച്ചി: ‘വോട്ട് ഓഫ് താങ്ക്സ്’ വേണ്ട, ‘വേർഡ്സ് ഓഫ് താങ്ക്സ്’ മതി. ‘വോട്ടുകൾ ജനത്തെ ഭിന്നിപ്പിക്കുന്നതാണ് എന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു.

നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രഫിക് ലബോറട്ടറിയിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിനു സമാപനം കുറിച്ചു ‘വോട്ട് ഓഫ് താങ്ക്സിനായി’ (നന്ദി പറയൽ) എൻപിഒഎൽ ഡയറക്ടർ എസ്.വിജയൻ പിള്ളയെ അവതാരക ക്ഷണിച്ചപ്പോഴാണ് വേദിയിലിരുന്ന് ഉച്ചത്തിൽ തന്നെ ഉപരാഷ്ട്രപതി ഇതു പറഞ്ഞത്.

‘ബഹുമാനപ്പെട്ട ഗവർണർ’ എന്നു പറഞ്ഞു മലയാളത്തിൽ പ്രസംഗം തുടങ്ങിയ ഉപരാഷ്ട്രപതി പിന്നീട് രണ്ടു മുഴുനീള വാചകങ്ങൾതന്നെ മലയാളത്തിൽ പറഞ്ഞു. ‘മനോഹരമായ ഈ കേരളത്തിൽ എത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുകൊണ്ടു നിങ്ങളോടു സംവദിക്കുന്നതിൽ വലിയ സന്തോഷമുണ്ട്’- വെങ്കയ്യ നായിഡു പറഞ്ഞു.

അതേസമയം ചടങ്ങിനുശേഷം എൻപിഒഎലിന്റെ വിവിധ ഉൽപന്നങ്ങളുടെ പ്രദർശനം ഉപരാഷ്ട്രപതിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മന്ത്രി പി.രാജീവും ഹൈബി ഈഡൻ എംപിയുമടക്കമുള്ള വിശിഷ്ടാതിഥികളും പങ്കെടുത്ത് നോക്കി ക്കണ്ടു. ഡിആർഡിഒ, ഐഎസ്ആർഒ, ബിഇഎൽ, കുസാറ്റ് തുടങ്ങി വിവിധ സ്ഥാപനങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും ചടങ്ങിനെത്തി.‌

Related Articles

Latest Articles