വിഴിഞ്ഞം: അടിമലത്തുറ കടല്‍ക്കരയില്‍ പോയി കാണാതായ മൂന്നാമത്തെ പെണ്‍കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. സൗത്ത് തുമ്പാ ഭാഗത്തെ കടലില്‍ ഉച്ച കഴിഞ്ഞാണ് മൃതദേഹം കിട്ടിയത് . കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഷമ്മി-മായ ദമ്ബതിമാരുടെ മകള്‍ ഷാരു(17) വിന്റെതാണെന്ന് രാത്രിയോടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു.
കോട്ടുകാല്‍ പുന്നവിള വീട്ടില്‍ വിജയന്‍-ശശികല ദമ്ബതിമാരുടെ മകള്‍ ശരണ്യ(20), കിടാരക്കുഴി ഇടിവിഴുന്നവിള ക്ഷേത്രത്തിനു സമീപം വട്ടവിള വീട്ടില്‍ പരേതനായ സുരേന്ദ്രന്‍-ഇന്ദു ദമ്ബതിമാരുടെ മകള്‍ നിഷ(20) എന്നിവരെയാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അടിമലത്തുറ കടല്‍ക്കരയില്‍ വച്ച് കാണാതായത്. ഇവരില്‍ നിഷയുടെ മൃതദേഹം സംഭവ ദിവസം രാത്രി ഈ ഭാഗത്തെ കടലില്‍ നിന്നു കണ്ടെടുത്തിരുന്നു.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…