Tuesday, September 29, 2026

ഒടുവിൽ അവളുടെ മൃതദേഹവും കിട്ടി

വിഴിഞ്ഞം: അടിമലത്തുറ കടല്‍ക്കരയില്‍ പോയി കാണാതായ മൂന്നാമത്തെ പെണ്‍കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. സൗത്ത് തുമ്പാ ഭാഗത്തെ കടലില്‍ ഉച്ച കഴിഞ്ഞാണ് മൃതദേഹം കിട്ടിയത് . കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഷമ്മി-മായ ദമ്ബതിമാരുടെ മകള്‍ ഷാരു(17) വിന്റെതാണെന്ന് രാത്രിയോടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു.

കോട്ടുകാല്‍ പുന്നവിള വീട്ടില്‍ വിജയന്‍-ശശികല ദമ്ബതിമാരുടെ മകള്‍ ശരണ്യ(20), കിടാരക്കുഴി ഇടിവിഴുന്നവിള ക്ഷേത്രത്തിനു സമീപം വട്ടവിള വീട്ടില്‍ പരേതനായ സുരേന്ദ്രന്‍-ഇന്ദു ദമ്ബതിമാരുടെ മകള്‍ നിഷ(20) എന്നിവരെയാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അടിമലത്തുറ കടല്‍ക്കരയില്‍ വച്ച്‌ കാണാതായത്. ഇവരില്‍ നിഷയുടെ മൃതദേഹം സംഭവ ദിവസം രാത്രി ഈ ഭാഗത്തെ കടലില്‍ നിന്നു കണ്ടെടുത്തിരുന്നു.

Related Articles

Latest Articles