International

പട്ടിണിയിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻ; പോത്തും കാറും വരെ വിറ്റ് കാശാക്കി, ഇനി ഇമ്രാൻ ഖാന്റെ വസതി ഉൾപ്പെടെ വാടകയ്ക്ക് നല്കാൻ നീക്കമെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പട്ടിണിയിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻ. പണം സ്വരൂപിക്കാനായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ഔദ്യോഗിക വസതി വാടകയ്ക്ക് നല്കാൻ തീരുമാനിച്ചതായാണ് പുറത്തുവരുണന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് അന്തരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2018ല്‍ പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഇമ്രാന്‍ ഖാന്‍ ഒഴിയുമെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാമ്പസാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ തീരുമാനം മാറ്റിയാണ് വസതി വാടകയ്ക്ക് നല്‍കാന്‍ നീക്കം നടത്തുന്നത്. സംസ്കാരികം വിദ്യാഭ്യാസം, ഫാഷൻ തുടങ്ങിയ പരിപാടികൾക്കാകും വസതി വാടകയ്ക്ക് നൽകുക. പരിപാടികളുടെ സമയത്ത് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ അച്ചടക്കവും മാന്യതയും ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ രണ്ട് സമിതികൾ രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ ഇസ്ലാമാബാദിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി പരിപാലിക്കാൻ 470 മില്യൺ ചെലവാകുമെന്ന് പാകിസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ഷഫ്ഖത്ത് മെഹ്മൂദ് പറഞ്ഞിരുന്നു. ഇക്കാരണം കൊണ്ടുകൂടിയാണ് ഇമ്രാൻഖാൻ വസതി ഒഴിഞ്ഞതെന്നും അദ്ദേഹം അവകാശപ്പെട്ടു. 2018 സെപ്റ്റംബറിൽ, സർക്കാർ ഇമ്രാൻഖാന്റെ മുൻഗാമിയായ നവാസ് ഷെരീഫിന്റെ കാലത്ത് പി.എം ഹൗസിൽ പരിപാലിച്ചിരുന്ന എട്ട് പോത്തുകളെ ലേലം ചെയ്ത ശേഷം 23 ലക്ഷം രൂപ വരുമാനം നേടിയിരുന്നു. പാക്കിസ്ഥാൻ സർക്കാർ ഈ വർഷം ആദ്യം 61 ആഡംബര കാറുകളും ലേലം ചെയ്തിരുന്നു.

അതേസമയം 2019-ല്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വിവാഹചടങ്ങിന് വാടകയ്ക്ക് നല്‍കിയിരുന്നു. ബ്രിഗേഡിയര്‍ വസീം ഇഫ്തിഖര്‍ ചീമയുടെ മകള്‍ അനം വസീമിന്റെ വിവാഹത്തിനായാണ് വസതി വാടകയ്ക്ക് നല്‍കിയത്. ഇമ്രാന്‍ ഖാന്റെ മിലിട്ടറി സെക്രട്ടറിയാണ് ബ്രിഗേഡിയര്‍. ചടങ്ങില്‍ ഇമ്രാന്‍ ഖാന്‍ പങ്കെടുത്തിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

ഐടി ജോലി ഉപേക്ഷിച്ച് സംരംഭകനായ യുവാവിന് ദാരുണാന്ത്യം: ജെയ്പൂരിൽ കഫേ ഉടമയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ!

രാജസ്ഥാനിലെ ജെയ്പൂരിൽ പ്രമുഖ ബേക്കറിയും കഫേയും നടത്തിവന്നിരുന്ന മയങ്ക് ഗോപാലിയ എന്ന യുവാവ് ക്രൂരമായ ആക്രമണത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയത് നഗരത്തിൽ…

12 hours ago

ഊർജ്ജ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഭാരതം: വരും വർഷങ്ങളിൽ രാജ്യം പുതിയൊരു എണ്ണ സമ്പന്ന രാജ്യമായി മാറുമെന്ന് വിലയിരുത്തൽ!

എണ്ണ ഇറക്കുമതിക്കായി വലിയ തോതിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ഭാരതം നിർണ്ണായകമായ ഊർജ്ജ സ്വയംപര്യാപ്തതയിലേക്കും വൻകിട എണ്ണ വിപ്ലവത്തിലേക്കും ചുവടുവെക്കുന്നതായി…

13 hours ago

നാവികസേനാ കപ്പലുകളുടെ പ്രഹരശേഷി ഇരട്ടിയാകും; ഇസ്രയേൽ എയ്റോസ്പേസുമായി 1976 കോടി രൂപയുടെ നിർണ്ണായക പ്രതിരോധ കരാറൊപ്പിട്ട് ഭാരതം!

സമുദ്രതീര സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ പക്കലുള്ള 'ബരാക്' പ്രതിരോധ മിസൈൽ സംവിധാനം നവീകരിക്കുന്നതിനായി ഇസ്രായേൽ എയ്റോസ്പേസ്…

13 hours ago

ആധുനിക ആയുധശേഖരത്തിൽ വൻ കുറവ്: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്ക കാലാവധി കഴിഞ്ഞ ടോമഹോക് മിസൈലുകൾ ഉപയോഗിച്ചതായി വെളിപ്പെടുത്തൽ!

ഇറാനുമായുള്ള സംഘർഷത്തിനിടയിൽ കൃത്യതയാർന്ന ആയുധങ്ങളുടെ ലഭ്യതക്കുറവ് രൂക്ഷമായതിനെത്തുടർന്ന്, അമേരിക്കൻ നാവികസേന കാലാവധി കഴിഞ്ഞ ടോമഹോക് (Tomahawk) ക്രൂയിസ് മിസൈലുകൾ പുനരുപയോഗിച്ചെന്ന…

13 hours ago

അക്രമരാഷ്ട്രീയത്തിന്മേൽ നീതിപീഠത്തിന്റെ കനത്ത പ്രഹരം: മണ്ണന്തല രഞ്ജിത്ത് വധക്കേസിൽ രണ്ട് പേർക്ക് ഇരട്ട ജീവപര്യന്തവും ഒൻപത് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം തടവും വിധിച്ചു!

ആർ.എസ്.എസ്. പ്രവർത്തകനായിരുന്ന മണ്ണന്തല രഞ്ജിത്തിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 18 വർഷങ്ങൾക്കിപ്പുറം തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ചരിത്രപരമായ ശിക്ഷാവിധി…

13 hours ago

വിദ്യാർത്ഥികളോട് കടുത്ത അനീതിയും സാംസ്കാരിക അസഹിഷ്ണുതയും: മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ തടഞ്ഞ സർക്കാർ നടപടിക്കെതിരെ ആഞ്ഞടിച്ച് ഉന്നതവിദ്യാഭ്യാസ അദ്ധ്യാപകസംഘം!

ദേശീയ അധ്യാപക പരിഷത്തും മയിൽപ്പീലി മാഗസിനും സംയുക്തമായി നടത്തിവരുന്ന മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷയുടെ സഹകരണത്തിൽ നിന്നും സർക്കാർ പിന്മാറിയത് ആയിരക്കണക്കിന്…

13 hours ago