Saturday, May 18, 2024
spot_img

ഒളിമ്പിക്സ് പുരുഷ ഹോക്കി സെമിഫൈനലിൽ ഇന്ത്യ പൊരുതി തോറ്റു: ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗമെന്ന് പ്രധാനമന്ത്രി

ടോക്കിയോ: ഒളിമ്പിക്സ് പുരുഷ ഹോക്കി സെമി ഫൈനലിൽ ഇന്ത്യ ധീരമായി പൊരുതി തോറ്റു. ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യ കീഴടങ്ങിയത്. ആവേശകരമായ മത്സരത്തിൽ ബെൽജിയം 5-2 എന്ന സ്കോറിന് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്.

അതേസമയം മത്സരത്തില്‍ ആദ്യം പിന്നില്‍ നിന്ന ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ഹർമൻപ്രീത് സിം​ഗും മൻദീപ് സിം​ഗുമാണ് ഇന്ത്യയ്ക്ക് വേണ്ടി ​ഗോളുകൾ നേടിയത്. എന്നാല്‍ ബെല്‍ജിയത്തിന്റെ അലക്സാണ്ടര്‍ ഹെന്‍ഡ്രിക്ക് ​ഗോള്‍ അടിച്ച്‌ ടീമിനെ സമനിലയില്‍ എത്തിച്ചു. മൂന്നാം പാദത്തിൽ 3 ഗോൾ കൂടി നേടി ബൽജിയം വിജയം ഉറപ്പിക്കുകയായിരുന്നു. ഉടനെ തന്നെ ഇന്ത്യൻ ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തി. തോൽവിയും വിജയവും ജീവിതത്തിന്റെ ഭാഗമാണെന്നും, ഇന്ത്യൻ ഹോക്കി ടീം കഴിവിന്റെ പരമാവധി ശ്രമിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ അടുത്ത മത്സരത്തിൽ ജയിക്കാൻ എല്ലാ ആശംസകളും അദ്ദേഹം നേരുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. ഇനി വെങ്കലത്തിനായി ഒരു മത്സരം കൂടി ബാക്കിയുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles