Saturday, May 18, 2024
spot_img

നടുവൊടിഞ്ഞ് കേരളം: സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയും ട്രഷറി നിയന്ത്രണവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. സംസ്ഥാനം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് നോട്ടീസ് അവതരിപ്പിച്ച വി.ഡി. സതീശന്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ പൊതുകടവും ആളോഹരികടവും വന്‍ തോതില്‍ കൂടി. നികുതി വകുപ്പില്‍ അരാജകത്വമാണ് അരങ്ങേറുന്നതെന്നും സതീശന്‍ വിമര്‍ശിച്ചു.
ഈ മാസം കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും സാമ്പത്തിക ഞെരുക്കം വികസന ചെലവുകളെയോ ക്ഷേമ പ്രവര്‍ത്തനങ്ങളേയോ ബാധിക്കില്ലെന്നും ധനമന്ത്രി സഭയെ അറിയിച്ചു. ധനമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.

Related Articles

Latest Articles