ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മാരിന്റെ മയക്കുമരുന്ന് പരിശോധനാ ഫലം നെഗറ്റീവ്. സുഹൃത്തുക്കൾക്കൊപ്പമുള്ള പാർട്ടി വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് ഇവർ മയക്കുമരുന്ന് പരിശോധന നടത്തിയത്. പാർട്ടി വീഡിയോ വൈറലായതിന് പിന്നാലെ സന്ന മാരിൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നതിനുള്ള പരിശോധന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
നിയമവിരുദ്ധമായ മയക്കുമരുന്ന് താൻ ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് സന്ന മാരിൻ പറഞ്ഞു. ” ഞാൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന തരത്തിലുള്ള ഗുരുതരമായ ആരോപണങ്ങളാണ് എനിക്കെതിരെ ഉയർന്നു വന്നത്. ഈ ആരോപണങ്ങളെല്ലാം വളരെ ഗൗരവമുള്ളതായിരുന്നു. മയക്കുമരുന്ന് പരിശോധന ആവശ്യപ്പെട്ടത് അങ്ങേയറ്റം ബാലിശമായ കാര്യമായിരുന്നു. എന്നാൽ നിയമപരമായ സംരക്ഷണത്തിന് വേണ്ടി എനിക്കത് ചെയ്തേ മതിയാകൂ. അതുകൊണ്ട് തന്നെ പരിശോധന നടത്തി. അതിന്റെ ഫലം വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ കിട്ടും”- സന്ന പറഞ്ഞു.
ഞാൻ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. ആ പാർട്ടിയിൽ പങ്കെടുത്ത ഒരാൾ പോലും അത് ഉപയോഗിച്ചതായി കണ്ടതുമില്ല. എങ്കിലും പലരുടേയും സംശയം ഇല്ലാതാക്കാനും കൂടി വേണ്ടിയാണ് ഈ കാര്യത്തിന് മുതിർന്നതെന്നും’ സന്ന മാരിൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സന്ന മാരിൻ സുഹൃത്തുക്കളോടൊപ്പം പാർട്ടി നടത്തുന്നതിന്റെ വീഡിയോ പുറത്ത് വന്നത്. ഇതിൽ ഇവർ സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്യുന്നതും പാട്ടു പാടുന്നതും കാണാം. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സന്ന മാരിൻ.
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…
കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…