Monday, June 17, 2024
spot_img

‘ഫ്രീ കശ്മീർ’ എന്നെഴുതിയ പോസ്റ്റർ ഉയർത്തിയ സംഭവം; വിദ്യാർത്ഥിനിക്കെതിരെ രാജ്യദ്രോ​ഹ കുറ്റത്തിന് കേസ്

ഫ്രീ കശ്മീർ എന്നെഴുതിയ പോസ്റ്റർ ഉയർത്തിയതിന് മൈസൂരു സർവ്വകലാശാല വിദ്യാർത്ഥിനിക്കെതിരെ രാജ്യദ്രോ​ഹ കുറ്റത്തിന് കേസ്. ജെഎൻയുവിലെ അക്രമങ്ങൾക്കെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് പോസ്റ്റർ ഉയർത്തിയത്.

ഇന്റർനെറ്റ് നിരോധനം നീക്കണമെന്നാണ് ഉദ്ദേശിച്ചതെന്ന് വിദ്യാർത്ഥിനി പറഞ്ഞു.എന്നാൽ ഇത് മുഖവിലയ്‌ക്കെടുക്കാനാവില്ല.വിദ്യാർഥിനി പ്രകടിപ്പിച്ച വികാരം തീർത്തും ദേശവിരുദ്ധമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Latest Articles