ദില്ലി: ദില്ലിയിൽ ബി.ജെ.പി വനിത വക്താവിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച അജ്ഞാതര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. സംഭവത്തിൽ പരാതി നൽകിയത് ബി.ജെ.പി ദില്ലി യൂണിറ്റാണ്.
വിഡിയോയുടെ ലിങ്കില്‍ പേര് ഉള്‍പ്പെടുത്തി പരസ്യമായി അപകീര്‍ത്തിപ്പെടുത്താനാണ് ഉദ്ദേശിച്ചതെന്നും ലിങ്കിലെ ഉള്ളടക്കവുമായി യാതൊരു ബന്ധവുമില്ലാത്ത വക്താവിന്റെ പ്രശസ്തിക്ക് കോട്ടം തട്ടുന്ന തരത്തില്‍ ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. ലൈംഗിക പീഡനം, സ്ത്രീയെ അപമാനിക്കല്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വഴി അശ്ലീലം കൈമാറല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

