Friday, December 19, 2025

തായ്‌വാനിൽ 13 നില കെട്ടിടത്തിൽ വൻതീപിടുത്തം: 46 പേർക്ക് ദാരുണാന്ത്യം

തായ്‌പേയ്: ദക്ഷിണ തായ്‌വാനില്‍ (Taiwan) 13 നില കെട്ടിടത്തിൽ വൻതീപിടുത്തം. വ്യാഴാഴ്ച പുലർച്ചെ 13 സ്റ്റോറി എന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തതിൽ 46 പേർ മരിച്ചു. 41 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 79 ഫയർഫോഴ്‌സ് യൂണിറ്റുകളും 159 സേനാംഗങ്ങളും ചേർന്ന് നടത്തിയ രക്ഷാദൗത്യത്തിന്റെ ഫലമായി 67 പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. 40 പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

https://twitter.com/PROTEST__NEWS/status/1448649916113297420

കെട്ടിടത്തിന് ഏകദേശം 40 വർഷം പഴക്കമുണ്ട്. താഴത്തെ നിലകളിൽ കടകളും മുകളിൽ അപ്പാർട്ടുമെൻറുകളുമാണ്​ ഉണ്ടായിരുന്നത്​. കെട്ടിടം ഏതാണ്ട്​ പൂർണ്ണമായും നശിച്ചു. അതേസമയം തീപിടിത്തത്തി​ൻറ കാരണം വ്യക്തമല്ലെന്നും തീ ഏറെ പടർന്ന ശേഷമാണ്​ ശ്രദ്ധയിൽപ്പെട്ടതെന്നും അഗ്നിശമന സേനയുടെ​ ഔദ്യോഗിക പ്രസ്​താവനയിൽ പറയുന്നു.

Related Articles

Latest Articles