Tuesday, December 23, 2025

കഞ്ചിക്കോട്ട് വന്‍ തീപിടിത്തം; വാഹനങ്ങളും കത്തിനശിച്ചു

പാലക്കാട്ടെ കഞ്ചിക്കോട് വ്യവസായമേഖലയിലെ സ്വകാര്യ കമ്പനിയില്‍ വന്‍ തീപിടിത്തം. ജീവനക്കാരിക്ക് ഗുരുതരമായി പൊളളലേറ്റു. തീയണക്കാന്‍ അഗ്‌നിശമനസേന ശ്രമം തുടരുകയാണ്. കഞ്ചിക്കോട്ട് നിന്നും മൂന്നു യൂണിറ്റ് അഗ്നിശമന സേനകളാണ് ഇപ്പോൾ സംഭവ സ്ഥലത്ത് എത്തിയിരിക്കുന്നത്.

കമ്പനിക്ക് മുന്നിലുള്ള വാഹനങ്ങള്‍ കത്തിനശിച്ചു. സമീപത്തെ കമ്പനികളിലേക്ക് തീ പടരാതിരിക്കാന്‍ തീവ്രശ്രമം തുടരുകയാണ്. ഇപ്പോഴും തീ പൂർണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല.

Related Articles

Latest Articles