Saturday, December 20, 2025

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം: തീ പിടിച്ചത് സെക്ടർ ഒന്നിലെ മാലിന്യക്കൂമ്പാരത്തിന്

കൊച്ചി : ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തമുണ്ടായി. സെക്ടർ ഒന്നിലെ മാലിന്യക്കൂമ്പാരത്തിനാണ് ഇന്ന് തീപിടിച്ചിരിക്കുന്നത്. മുൻകരുതലായി ബ്രഹ്മപുരത്ത് തുടർന്നിരുന്ന അഗ്നിരക്ഷാസേനയുടെ യൂണിറ്റുകൾ ഉടൻ തന്നെ തീയണയ്ക്കാനുള്ള ശ്രമങ്ങൽ ആരംഭിച്ചു. അഗ്നിശമന സേനയുടെ കൂടുതൽ യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.തീപിടിത്തത്തിൽ കനത്ത പുക ഉയരുന്നുണ്ട് . അതെ സമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

തീപിടിച്ച പ്രദേശത്തെ കൂനയായി കിടക്കുന്ന മാലിന്യം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇളക്കി നനയ്ക്കുകയാണ്.

പ്ലാന്റിൽ നേരത്തെ മാർച്ച് 2ന് ആരംഭിച്ച തീപിടിത്തം മാര്‍ച്ച് 13ന് പൂര്‍ണമായും അണച്ചിരുന്നു. തീപിടിത്തത്തെ തുടർന്നുണ്ടായ പുകയും മലിനീകരണവും കാരണം ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴ ചുമത്തിയിരുന്നു

Related Articles

Latest Articles