Monday, May 13, 2024
spot_img

നാരീശക്തി ! വിവിധ മേഖലകളില്‍ സ്തുത്യർഹമായ നേട്ടംകൈവരിച്ച ഇന്ത്യന്‍ വനിതകളെ പ്രശംസിച്ച് മൻ കീ ബാത്തിൽ പ്രധാനമന്ത്രി

ദില്ലി : വിവിധ മേഖലകളില്‍ സ്തുത്യർഹമായ നേട്ടംകൈവരിച്ച ഇന്ത്യന്‍ വനിതകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി, തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണപരിപാടിയായ മന്‍ കീ ബാത്ത് മന്‍ കീ ബാത്തിലൂടെ അഭിനന്ദിച്ചു. ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റ് സുരേഖാ യാദവ്, വ്യോമസേനയില്‍ മുന്നണിപ്പോരാളികളുടെ യൂണിറ്റിന്റെ മേധാവിസ്ഥാനത്തെത്തിയ ആദ്യ വനിതാ ഓഫീസര്‍ ഷാലിസ ധാമി തുടങ്ങിയവരുടെ നേട്ടങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയ സുരേഖാ യാദവ് മവന്ദേ ഭാരതിന്റെ ലോക്കോ പൈലറ്റ് ആകുന്ന ആദ്യ വനിത എന്ന നേട്ടവും സ്വന്തമാക്കിയതായി മോദി പറഞ്ഞു.

ഇന്ത്യയുടെ നാരീശക്തി കൂടുതൽ കരുത്താർജ്ജിക്കുകയാണെന്നും രാജ്യം കരുത്താര്‍ജിക്കുന്നതില്‍ സ്ത്രീശക്തി നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാഗാലാന്‍ഡില്‍ കഴിഞ്ഞ 75 വര്‍ഷത്തിനിടെ ആദ്യമായി രണ്ടു വനിതകള്‍ നിയമസഭയിലെത്തി ചരിത്രം സൃഷ്ടിച്ചതും യു.എന്‍. മിഷനു കീഴില്‍ സമാധാനപാലനത്തിന് സ്ത്രീകള്‍ മാത്രമുള്ള പ്ലാറ്റൂണിനെ ഇന്ത്യ അയച്ചതും അദ്ദേഹം പരാമർശിച്ചു . ഓസ്‌കര്‍ പുരസ്‌കാര വേദിയിലെ ഇന്ത്യന്‍നേട്ടത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

Related Articles

Latest Articles