കൊച്ചി : ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ. ഇതിന്റെ ഭാഗമായുള്ള പ്രാഥമിക പരിശോധന ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു. ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
അതേസമയം സംഭവത്തെ തുടർന്ന് കൊച്ചി നഗരത്തിലെ പല പ്രദേശങ്ങളിലും ഇന്നലെ രാത്രിയോടെ പുക മൂടിയിരുന്നു . തീയണയ്ക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലാണെന്ന് ജില്ലാ ഫയർഫോഴ്സ് മേധാവി എൻ.സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി കൂടുതൽ ഫയർ എഞ്ചിനുകൾ ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. പുക മൂലം വീടിനുള്ളിൽ ഇരിക്കാൻ പോലും സാധിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

