Sunday, January 11, 2026

ബാംഗ്ലൂർ-ഹൗറ എക്സ്പ്രസ് ട്രെയിനിന്റെ കംപാർട്ട്‌മെന്റിൽ തീപിടുത്തം;ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല

അമരാവതി : ബാംഗ്ലൂർ-ഹൗറ എക്സ്പ്രസ് ട്രെയിനിന്റെ കംപാർട്ട്‌മെന്റിൽ തീപിടുത്തം.ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ വച്ചാണ് അപകടം ഉണ്ടായത്.തീപിടുത്തതിന് പിന്നാലെ ട്രെയിൻ നിർത്തുകയും പോലീസെത്തി രക്ഷാ പ്രവർത്തനം നടത്തുകയും ചെയ്തു.ആളപായം ഇതുവരേവ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

അഗ്‌നിശമന സേനാ ഉദ്യോഗസ്ഥർ ചേർന്ന് ട്രെയിനിലെ തീയണയ്‌ക്കുകയാണ്. ട്രെയിൻ കുപ്പം സ്റ്റേഷനിലേക്ക് അടുക്കുമ്പോഴാണ് തീപിടുത്തം ഉണ്ടായത്. കോച്ചിലെ ബ്രേക്ക് ബ്ലോക്കിന്റെ ഘർഷണം മൂലമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പുറത്ത് വരുന്ന വിവരം .

Related Articles

Latest Articles