Tuesday, November 24, 2026

കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം; ആന്ധ്രാപ്രദേശിലെ ഏലൂരിൽ നൈട്രിക് ആസിഡ് ചോർന്ന് ആറുപേർക്ക് ദാരുണാന്ത്യം; മരണ സംഖ്യ ഉയരാൻ സാധ്യത

അമരാവതി∙ ആന്ധ്ര ഏലൂരുവിൽ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിച്ച് ആറുപേർക്ക് ദാരുണാന്ത്യം. നൈട്രിക് ആസിഡ് വൻതോതിൽ ചോർന്നതാണ് തീപിടിത്തത്തിന് കാരണം. 12 പേർക്ക് പരിക്കേറ്റു. അപകട സമയത്ത് ലാബിൽ മുപ്പതോളം പേരുണ്ടായിരുന്നതായാണ് റിപ്പോർട്ട് . ബുധനാഴ്ച രാത്രി 11.30 ഓടെയാണ് വാതകച്ചോർച്ച ഉണ്ടായത്. ഇത് തീപിടിത്തത്തിനു കാരണമാവുകയായിരുന്നുവെന്നാണു പ്രാഥമിക വിലയിരുത്തൽ. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റവരിൽ പലർക്കും ഗുരുതരമായ പൊള്ളേലേറ്റിട്ടുണ്ട് അതുകൊണ്ടുതന്നെ മരണ സംഖ്യ ഉയർന്നേക്കുമെന്ന സൂചനയുണ്ട്. വ്യവസ്ഥാപിതമായി പ്രവർത്തിച്ചുവരുന്ന ഫാക്ടറിയിൽ അപകടത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Latest Articles