Monday, May 20, 2024
spot_img

ബിഎസ്എഫ് ക്യാംപില്‍ തീപിടിത്തം; ടെന്റില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മലയാളി സൈനികന് ദാരുണാന്ത്യം

ശ്രീനഗര്‍∙ ജമ്മു കശ്മീരിൽ ബിഎസ്എഫ് (BSF) ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മലയാളി സൈനികന്‍ മരിച്ചു.ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി വടുതല കുന്നേല്‍ അനീഷ് ജോസഫ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ടെന്റില്‍ ഒറ്റയ്ക്ക് നിരീക്ഷണ ജോലിയിലായിരുന്നു അനീഷ് ജോസഫ്. ഇതിനിടെ ഇദ്ദേഹം തങ്ങിയ ടെന്റിന് തീപിടിക്കുകയും ടെന്റില്‍ നിന്നും ചാടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പതിനഞ്ച് അടിയോളം താഴ്ചയിലേക്ക് അനീഷ് വീഴുകയുമായിരുന്നു.

കശ്മീര്‍ അതിര്‍ത്തിയിലെ ബാരമുള്ളാ ഭാഗത്താണ് സംഭവം. തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ കത്തിച്ചുവെച്ച തീ ടെന്റിലേക്ക് പടര്‍ന്നതാകാം അപകട കാരണമെന്നാണ് കരുതുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും സൈനിക ആശുപത്രിയിൽ ജോലി ചെയ്യുകയാണ്. ഇന്ന് രാവിലെ അപകടവിവരം ഇടുക്കിയിലെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. അനീഷിന്റെ മൃതദേഹം ഇന്നോ നാളെയോ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും എന്നാണ് വിവരം. അവിടെ നിന്നും മൃതദേഹം സ്വദേശമായ കൊച്ചു കാമാക്ഷിയിലേക്ക് കൊണ്ടു വരും.

Related Articles

Latest Articles