Monday, December 29, 2025

ന്യൂസിലാൻഡ് തലസ്ഥാനത്ത് വൻ തീപിടിത്തം; കുട്ടികളുടെ ബഹുനില ഹോസ്റ്റൽ കെട്ടിടത്തിൽ തീപടർന്നത് നിമിഷങ്ങൾക്കുള്ളിൽ; രക്ഷാപ്രവർത്തനം തുടരുന്നു; മരണസംഖ്യ ഉയരാൻ സാധ്യത

ന്യൂസിലൻഡിന്റെ തലസ്ഥാനമായ വെല്ലിംഗ്ടണിൽ വൻ തീപിടിത്തം. ബഹുനില ഹോസ്റ്റലിൽ ചൊവ്വാഴ്ചയുണ്ടായ തീപിടിത്തത്തിൽ ആറ് പേർ മരിക്കുകയും 20 പേരെ കാണാതാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ന്യൂടൗണിലെ വെല്ലിംഗ്ടൺ പരിസരത്തുള്ള ലോഫേഴ്‌സ് ലോഡ്ജിന്റെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായതെന്ന് പോലീസ് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല

ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് ബ്രേക്ക്ഫാസ്റ്റ് മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. 52 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം തുടരുന്നു, ഇരുപതിലധികം പേരെ കാണാനില്ലെന്ന് റിപ്പോർട്ട്. 92 മുറികളുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിനുള്ളിൽ കുട്ടികൾ ഉറങ്ങുകയായിരുന്നതിനാൽ മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. . കെട്ടിടത്തിൽ ഫയർ സ്പ്രിംഗ്‌ളറുകൾ ഇല്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഇത് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു.

Related Articles

Latest Articles