Saturday, December 13, 2025

പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിന്ന് സംസാരിക്കുന്നതിനിടെ ഫോൺ നിലത്ത് വീണു!! പിന്നാലെ പടക്കം പൊട്ടിത്തെറിച്ചു; ചേർത്തല പോലീസ് ക്വാർട്ടേഴ്സിലെ പോലീസുകാരന് പരിക്ക്

ചേർത്തല: പോലീസുകാരന് പടക്കം പൊട്ടിത്തെറിച്ച് പരിക്ക്. ചേർത്തല പോലീസ് ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചായിരുന്നു പോലീസുകാരന് അപകടം സംഭവിച്ചത്. കാലിന് പരുക്കേറ്റ പോലീസുകാരൻ സുനിൽ കുമാറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ ഫോൺ നിലത്തുവീണ് സ്പാർക്കിങ്ങ് ഉണ്ടായി പൊട്ടിത്തെറിച്ചതാണെന്നാണ് പോലീസിന്റെ വിശദീകരണം. സുനിൽ കുമാറിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോൺ അറിയിക്കുന്നത്.

മൊബൈലിൽ നിന്നാണോ തീ ഉണ്ടായത് എന്നത് പരിശോധിക്കപ്പെടേണ്ടതാണെന്ന് എസ് പി പറഞ്ഞു. ഫോറെൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയാൽ മാത്രമേ അപകട കാരണത്തെപ്പറ്റി വ്യക്തത വരുത്താൻ കഴിയൂ എന്നും എസ് പി പറഞ്ഞു.

Related Articles

Latest Articles