Categories: India

ഇന്ത്യയില്‍ ആദ്യ കൊറോണ മരണം; മരിച്ചത് സൗദിയിൽ നിന്നെത്തിയ കർണാടക സ്വദേശി

ബംഗളൂരു: കൊറോണ വൈറസ് ബാധിച്ചുള്ള ഇന്ത്യയിലെ ആദ്യ കർണാടകയിൽ . തീർഥാടന വീസയിൽ സൗദി സന്ദർശിച്ചുമടങ്ങിയ കൽബുർഗി സ്വദേശി മുഹമ്മദ് ഹുസൈൻ സിദ്ധിഖി (76) മരിച്ചത് കൊറോണ ബാധിച്ചെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിദ്ദിഖി മരിച്ചത്.

ഉംറ തീർഥാടനത്തിനു ശേഷം സൗദിയിൽ നിന്ന് ഫെബ്രുവരി 29നു ഹൈദരാബാദ് വഴിയാണ് സിദ്ദിഖി മടങ്ങിയെത്തിയത്. അന്ന് അദ്ദേഹത്തെ വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നെങ്കിലും കൊറോണ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. പിന്നീട് മാർച്ച് അഞ്ചിന് കലബുറഗിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. അവിടെവച്ചാണ് കൊറോണ സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന നടത്തിയത്. മൂന്നു ദിവസത്തിന് ശേഷം ഹൈദരാബാദിലും ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ആശുപത്രി വിട്ടശേഷമാണ് അദ്ദേഹം മരിച്ചത്.

ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുൾപ്പെടെ 30 പേർ നേരത്തേ തന്നെ നിരീക്ഷണത്തിലാണ്. സിദ്ദിഖിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നമറ്റുള്ളവരെ കണ്ടെത്തുന്നതിനും ഐസോലേറ്റ് ചെയ്യുന്നതിനുമുള്ള നടപടികൾ ആരംഭിച്ചതായി കർണാടക ആരോഗ്യവിഭാഗം കമ്മീഷണർ അറിയിച്ചു

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

6 hours ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

10 hours ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

12 hours ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

19 hours ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

1 day ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

2 days ago