Friday, January 2, 2026

ഒമിക്രോൺ ഭീഷണി: അമേരിക്കയിൽ ആദ്യ മരണം സ്ഥിരീകരിച്ചു

വാഷിങ്ടൺ: കോവിഡിന്റെ പുതിയ വഭേദമായ ഒമിക്രോൺ ബാധിച്ചുള്ള ആദ്യ മരണം അമേരിക്കയിൽ റിപ്പോർട്ട് ചെയ്തു. ടെക്സാസിലാണ് ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചത്. ഇന്നലെയാണ് മരണം സംഭവിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അന്‍പതിനും അറുപതിനുമിടയ്ക്ക് പ്രായമുള്ളയാളാണ് അസുഖം ബാധിച്ച് മരിച്ചത്.

അതേസമയം ഇയാള്‍ കോവിഡ് പ്രതിരോധ വാക്സിന്‍ എടുത്തിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രായമുള്ളവര്‍ പ്രതിരോധ കുത്തിവയ്പ് എടുക്കാതിരിക്കുകയും ഇവർക്ക് കോവിഡ് ബാധിക്കുകയും ചെയ്താൽ ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

ഡിസംബര്‍ 18ന് വരെയുള്ള വിവരങ്ങള്‍ പ്രകാരം അമേരിക്കയിലെ കോവിഡ് കേസുകളില്‍ 73 ശതമാനവും ഒമിക്രോണ്‍ വകഭേദം കാരണമാണെന്ന് സിഡിസി തിങ്കളാഴ്ച അറിയിച്ചു.

Related Articles

Latest Articles