കേരളത്തിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് ഇടത് സർക്കാർ ആസൂത്രണം ചെയ്യാറുള്ളത്. എന്നാൽ ഒന്നും സഖാക്കൾ പ്രവർത്തികമാക്കാറില്ല. ചോദിച്ചാൽ പറയുന്നത്, കേന്ദ്രം കോടികൾ തരാനുണ്ട്, അത് തരാതെ കേരളത്തെ ഞെക്കി ശ്വാസം മുട്ടിക്കുന്നു എന്നാണ്. അപ്പോൾ തന്നെ കേന്ദ്രമന്ത്രിമാർ സഖാക്കളുടെ ഈ ആരോപണങ്ങളെ പൊളിച്ച് കൈയ്യിൽ കൊടുക്കാറുമുണ്ട്. കൂടാതെ കേരളം കൃത്യമായ കണക്ക് തന്നിട്ടില്ലെങ്കിൽ അത് കേന്ദ്രം വ്യക്തമാക്കാറുമുണ്ട്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ കൃത്യമായ കണക്ക് തരുന്നില്ല എന്ന വിമർശനം ശരിയോ തെറ്റോ എന്നതിന് സഖാക്കന്മാരാരും തന്നെ മറുപടി നൽകാറില്ല. കാരണം, കഴിഞ്ഞ ദിവസമാണ് കുത്തും കോമയും ഒന്നും ഇല്ലെന്ന് പറഞ്ഞാണ് കേന്ദ്ര തരാനുള്ളത് തരാത്തതെന്നാണ് ധനകാര്യ മന്ത്രി ബാലഗോപാൽ പറഞ്ഞത്. ഇതുതന്നെയാണ് കേന്ദ്രവും പറയുന്നത്, ഒന്നും കൃത്യമല്ലെന്ന്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ് ഒരു വശത്ത് പോകുന്നത്. എന്നാൽ, മറുവശത്ത് കേരളത്തിൽ വിലക്കയറ്റം, കർഷക ആത്മഹത്യ, മറിയക്കുട്ടി അമ്മച്ചി പറഞ്ഞപോലെ, തലയണക്കടിയിൽ കൊണ്ട് വച്ച് തരാമെന്ന്, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വാഗ്ദാനം നൽകിയ ക്ഷേമപെൻഷൻ അടക്കമുള്ള വിവിധ പെൻഷനുകൾ മുടങ്ങിയിട്ട് മാസങ്ങളാകുന്നു, എന്നാൽ, അതിൽ പ്രതിഷേധിച്ചാൽ പ്രതിഷേധിക്കുന്നവർക്കെതിരെ സഖാക്കളുടെ അപവാദ പ്രചാരണങ്ങൾ, പ്രധാനമന്ത്രി ആവാസ് യോജന പേര് മാറ്റിയതെന്ന് ബിജെപിക്കാർ പറയുന്ന ലൈഫ് പദ്ധതിയിൽ ഒരുപാട് പാവങ്ങങ്ങളുടെ വീട് നിർമ്മാണം പാതി വഴിയിൽ മുടങ്ങി കിടക്കുന്നു, കടം തീർക്കാത്തതിനാൽ സപ്ലൈകോയിൽ സാധനങ്ങൾ ഇല്ല, ഇങ്ങനെ അനേകായിരം പ്രശ്നങ്ങൾക്കിടയിലാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ കേരളീയം പരിപാടിക്ക് കോടികൾ പൊടിച്ചത്.
ഇപ്പോൾ നവകേരളാ സദസ്സിന് കക്കൂസ് ബസിന് മാത്രം 1 കോടിക്ക് മുകളിലാണ് ചെലവായത്. ഇനി ഈ സദസ്സിന്റെ പേരിൽ തന്നെ ഓരോ ദിവസത്തെ ചെലവ് എത്രയാകുമെന്ന് നമുക്ക് ഊഹിക്കാൻ പോലും സാധിക്കില്ല. ഒരുവശത്ത് സാധാരണക്കാർ ദുരിതത്തിൽ, മറുവശത്ത് അതേ ജനത്തിന്റെ മുന്നിലൂടെ ഭരണാധികാരികൾ അർമ്മാദത്തിൽ എന്ന ആരോപണം ഇപ്പോൾ തന്നെ ഉയർന്നു കഴിഞ്ഞിരിക്കുകയാണ്. എന്നിട്ട് അതേ ഇടതുപക്ഷത്തിന്റെ പ്രതിനിധി പരസ്യമായിട്ട് രാജ്യത്തിൻറെ പ്രധാനമന്ത്രിയെ വിളിക്കുകയാണ് നരാധമൻ എന്ന്. മറ്റാരുമല്ല…തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന് പറയുന്ന കുട്ടി സഖാവ് ജയ്ക്ക്.സി തോമസ് തന്നെയാണ്. എന്നാൽ, ഇത് ന്യായമാണോ അന്തം കമ്മികളെ, കാരണം, നിങ്ങൾ ഈ ധൂർത്ത് നിർത്തിയിട്ട്, ഖജനാവിൽ ഉള്ള കാശെടുത്ത് പെൻഷനും ലൈഫ് വീടുകൾക്കും സപ്ലൈക്കോയ്ക്കും കൊടുക്ക്, എന്നിട്ട് പ്രധാനമന്ത്രിയെ വിമർശിക്കുകയോ കേന്ദ്രത്തെയോ പഴിക്കുകയോ വേണം. കാരണം, പണ്ട് സഖാക്കന്മാർ ചെയ്ത കാര്യങ്ങൾ ഒന്നും പുറത്തറിയില്ല എന്ന വിശ്വാസം സഖാക്കന്മാർക്ക് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല… സാങ്കേതിക വിദ്യയും സോഷ്യൽ മീഡിയയും മാധ്യമ രംഗവും ഇത്രയും സജീവമായിരിക്കുന്ന ഈ കാലത്ത് സഖാക്കന്മാരുടെ ഒരു ഉഡായിപ്പും ഇവിടെ നടക്കില്ല…അതുകൊണ്ട് ധൂർത്ത് നിർത്തിയിട്ട് ഖജനാവിൽ ഉള്ള കാശെടുത്ത് വികസനം നടത്തു. എന്നിട്ട് കേന്ദ്രത്തെ വിമർശിക്കാം.
സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…
ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…
1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…
നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…