Sunday, December 14, 2025

ജാർഖണ്ഡിൽ ഏറ്റുമുട്ടൽ; അഞ്ച് മാവോയിസ്റ്റ് ഭീകരരെ വധിച്ച് പോലീസ്; പിടിച്ചെടുത്തത് വൻ ആയുധശേഖരം

ഛാത്ര: ജാർഖണ്ഡിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ഇതിൽ രണ്ടുപേർക്ക് സർക്കാർ 25 ലക്ഷം വീതം തലയ്ക്ക് വിലയിട്ടിട്ടുള്ള കൊടും കുറ്റവാളികളാണ്. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. വൻ ആയുധ ശേഖരവും മാവോയിസ്റ്റ് സംഘത്തിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായാണ് വിവരം

5 ലക്ഷം രൂപയും, എ കെ 47 തോക്കുകളും ഭീകര സംഘത്തിൽ നിന്ന് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. അതേസമയം ഛത്തീസ്‌ഗഡിൽ മൂന്നു മാവോയിസ്റ്റുകൾ പിടിയിലായിട്ടുണ്ട്. പോലീസും ഡി ആർ എസ്സും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്. സുമൻ സിംഗ് അഞ്ചലാ, സഞ്ജയ് കുമാർ ഉസേന്തി, പരാശ്രമം ധൻഗുൽ തുടങ്ങിയവരാണ് പിടിയിലായത്.

Related Articles

Latest Articles