International

പാരീസ് മോഡൽ ആക്രമണത്തിന് പദ്ധതി; അഞ്ച് പാകിസ്ഥാൻ പൗരന്മാർ പിടിയിൽ

മാഡ്രിഡ്: പാരീസ് മോഡൽ ആക്രമണത്തിന് പദ്ധതിയിട്ട അഞ്ച് പാകിസ്ഥാൻ പൗരന്മാർ (Pak Natives Arrested In Spain) സ്‌പെയിനിൽ പിടിയിൽ. ഇസ്ലാമിക ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന പാകിസ്ഥാൻ സ്വദേശികളാണ് പിടിയിലായത്. ഇവർ സ്‌പെയിനിലെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നതായാണ് വിവരം.

ഇസ്ലാമിക മതവിശ്വാസികൾക്കിടയിൽ ജിഹാദി ആശയങ്ങൾ പ്രചരിപ്പിക്കുകയും ഇസ്ലാംവിരുദ്ധരെ വധിക്കാനും ഈ ഭീകരർ നിർദ്ദേശം നൽകിയെന്നാണ് കണ്ടെത്തൽ. ബഴ്‌സലോണ, ജിറോണ, ഉബേദ, ഗ്രാനഡ എന്നിവിടങ്ങളിൽ നിന്നാണ് അഞ്ചുപേരേയും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. പിടിക്കപ്പെട്ടവരെല്ലാം കൗമാരക്കാരായ വിദ്യാർത്ഥികളാണ്. ഇവർ ഫേസ്ബുക്ക്, ടിക്-ടോക് എന്നിവയിലൂടെ ഉർദു ഭാഷയിലാണ് തീവ്ര ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചിരുന്നത്. തങ്ങളുടെ വിശുദ്ധ മതത്തിനെതിരെ നിൽക്കുന്നവരെ വധിക്കാനുള്ള ആഹ്വാനം ഞെട്ടിക്കുന്നതാണെന്ന് സ്പാനിഷ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.

കാർട്ടൂണിലൂടെ പ്രവാചക നിന്ദ നടത്തിയെന്ന പേരിൽ ചാർളീ ഹെബ്‌ഡോ മാസികയുടെ പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നതിന്റെ തുടർപ്രവർത്തനത്തിന്റെ ഭാഗമായാണ് സ്‌പെയിനിലും പാക് പൗരന്മാർ പിടിയിലായത്. 2015ലാണ് പാരീസിൽ പാക് ഭീകരർ ആക്രമണം നടത്തിയത്. അന്ന് 8 പേരാണ് കൊല്ലപ്പെട്ടത്. രണ്ടാമത് നടന്ന ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഫെബ്രുവരി 21-നാണ് സ്‌പെയിനിലെ രഹസ്യാന്വേഷണ വിഭാഗം പാകിസ്ഥാനികളെ പിടികൂടിയത്. വർഷങ്ങളായി നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് അഞ്ചുപേരേയും പിടികൂടിയത്. എല്ലാവരും 20വയസ്സുമാത്രം പ്രായമുള്ളവരാണ്. ഇവരെല്ലാം ഐ.എസിന്റേയും അൽഖ്വയ്ദയുടേയും ആരാധകരാണ് എന്നാണ് കണ്ടെത്തൽ.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

മറുകണ്ടം ചാടുന്ന നാടൻ സായിപ്പന്മാർ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന UDF നടത്തിയ മികച്ച പ്രകടങ്ങളുടെ പശ്ചാത്തലത്തിൽ , സാമൂഹിക മാദ്ധ്യമങ്ങളിൽ…

2 seconds ago

രൗദ്രരൂപം പ്രാപിച്ച് 3I അറ്റ്ലസ് !! വിഷവാതകങ്ങൾ പുറന്തള്ളുന്നു ; ഭൂമിയിലും ആശങ്ക ? | 3 I ATLAS

സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…

3 hours ago

ഇപ്പോൾ ഭാരതം ഭരിക്കുന്നത് ആണൊരുത്തൻ ! നന്ദികെട്ട തുർക്കിയ്ക്ക് അടുത്ത തിരിച്ചടിയുമായി മോദി

തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…

3 hours ago

ഭാരതത്തിൻ്റെ അതിശയകരമായ ലോഹവിദ്യ

പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…

3 hours ago

സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ തകർക്കാൻ റഷ്യ ! അണിയറയിൽ ഒരുങ്ങുന്നത് വജ്രായുധം

ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…

3 hours ago

ഈ വർഷത്തിൽ അന്യഗ്രഹ ജീവികളെ മനുഷ്യൻ കണ്ടെത്തിയിരിക്കും !! പ്രവചനവുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞ

പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…

3 hours ago