Friday, May 17, 2024
spot_img

നമ്മുടെ ലോകം സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ ആഗോള സമാധാന-സുരക്ഷാ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു; ആശങ്ക അറിയിച്ച് യു.എന്‍. സെക്രട്ടറി ജനറല്‍

പാരീസ്: കിഴക്കന്‍ യുക്രൈനിലേക്ക് സൈന്യത്തെ അയച്ച റഷ്യന്‍ (Russia) പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. യുക്രൈന്റെ പരമാധികാരത്തെയും അഖണ്ഡതയെയും നിരാകരിക്കുന്ന തീരുമാനമാണ് റഷ്യയുടെതെന്നും ഗുട്ടെറസ് കുറ്റപ്പെടുത്തി.

സമീപകാലത്ത്, ലോകം വലിയ സമാധാന-സുരക്ഷാ പ്രതിസന്ധി നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ലോകം സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ ആഗോള സമാധാന-സുരക്ഷാ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. പ്രത്യേകിച്ച് ഞാന്‍ സെക്രട്ടറി ജനറലായിരിക്കുന്ന കാലത്ത്. വരില്ലെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിച്ച ഒരു നിമിഷത്തെ നമ്മള്‍ അഭിമുഖീകരിക്കുകയാണ് അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles