Monday, May 20, 2024
spot_img

യുവാവിനെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ച അഞ്ചംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍

കണ്ണൂര്‍: യുവാവിനെ മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ച ശേഷം കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ച കേസില്‍ അഞ്ചംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍. പിടിയിലായവര്‍ ചന്ദനക്കടത്ത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നന് പൊലീസ് പറഞ്ഞു.

ശിവപുരം സ്വദേശികളായ സി പ്രവീണ്‍, പി പി ജനീഷ്, ലിജില്‍, മമ്പറം സ്വദേശി ഷിബിന്‍ രാജ്, പടിക്കച്ചാല്‍ സ്വദേശി ലിജിത്ത് എന്നിവരാണ് പിടിയിലായത്.ലിജിത്ത് രണ്ട് കാപ്പ കേസുകളിലടക്കം പതിനാറ് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.

കഴിഞ്ഞമാസം പതിനൊന്നിന് ഉളിക്കല്‍ സ്വദേശിയും ഇന്റീരിയര്‍ ഡിസൈന്‍ ജോലിക്കാരനുമായ ഷൈമോനെ ജോലിയുണ്ടെന്ന് പറഞ്ഞ് എടക്കാടേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച്‌ മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ച ശേഷം കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ചു. ഷൈമോനില്‍ നിന്ന് സ്വര്‍ണ്ണമാലയും 25000 രൂപയം കവര്‍ന്നു. 180000 രൂപയുടെ ക്വട്ടേഷന്‍ എടുത്താണ് പ്രതികള്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ക്വട്ടേഷന്‍ നല്‍കിയ വ്യക്തിയെക്കുറിച്ച്‌ വ്യക്തമായ വിവരം കിട്ടിയെന്നും ഇയാളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Related Articles

Latest Articles