ബൊഗോട്ട: സെൻട്രൽ കൊളംബിയയിലുണ്ടായ വിമാനാപകടത്തിൽ അഞ്ച് രാഷ്ട്രീയ നേതാക്കളും പൈലറ്റും മരിച്ചതായി അധികൃതർ അറിയിച്ചു. അഞ്ച് പേരും മുൻ പ്രസിഡന്റ് അൽവാരോ ഉറിബിന്‍റെ സെൻട്രോ ഡെമോക്രാറ്റിക്കോയിലെ അംഗങ്ങളായിരുന്നു.
മുൻ സെനറ്റർ നൊഹോറ തോവർ, ഡിപ്പാർട്ട്‌മെന്‍റൽ നിയമനിർമ്മാതാവ് ദിമാസ് ബാരേറോ, ഗവർണർ എലിയോഡോറോ അൽവാരസ്, വില്ലാവിസെൻസിയോ മുനിസിപ്പൽ കൗൺസിലർ ഓസ്കാർ റോഡ്രിഗസ് എന്നിവരുൾപ്പെടെയാണ് മരിച്ചത്. അപകട കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

