Sunday, December 14, 2025

കൂലി കുറഞ്ഞ് പോയതിന് മർദ്ദനം; ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അഞ്ച് അന്യ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

കൊച്ചി: കൂലി കുറഞ്ഞ് പോയതിന് മർദ്ദനം. ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അഞ്ച് അന്യ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. പ്ലൈവുഡ് കമ്പനിയിലെ ഡ്രൈവർ നൗഫലിനാണ് മർദ്ദനമേറ്റത്. ആസാം സ്വദേശികൾ ആണ് അറസ്റ്റിലായതെന്ന് പോലീസ് വ്യക്തമാക്കി. ബഹ്റുൽ ഇസ്ലാം (18), ജനനത്തുൽ ഹക്ക് (20), മൂർഷിദുൽ ഇസ്ലാം (19), അനാറുൾ ഇസ്ലാം (25), ദിൻ ഇസ്ലാം (22) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പോത്ത്കല്ല് സ്വദേശി നൗഫലിനാണ് പരിക്കേറ്റത്.

പ്ലൈവുഡ് കമ്പനിയിൽ ലോഡ് പടുതയിട്ട് മൂടി കെട്ടി മുറുക്കുന്ന ജോലി ചെയ്തിരുന്നവരാണ് അഞ്ച് പ്രതികളും. ഇവർക്ക് നൽകിയ കെട്ട് കൂലി കുറഞ്ഞ് പോയെന്ന് പറഞ്ഞാണ് പ്രതികൾ നൗഫലിനെ ആക്രമിച്ചത്. പ്ലൈവുഡ് വേസ്റ്റ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ നൗഫലിന് കാലിന് ഒടിവും ശരീരത്തിന്റെ പല ഭാഗങ്ങളിൽ ചതവും പരിക്കും ഉള്ളതായി ഡോക്ടർമാർ വ്യക്തമാക്കി.

Related Articles

Latest Articles