Sunday, April 28, 2024
spot_img

രാഷ്ട്രത്തിനായി സമർപ്പിച്ച ജീവിതം, സംഘടനാ ജീവിതത്തിൽ ഏറെ പാഠങ്ങൾ പഠിപ്പിച്ചുതന്ന വ്യക്തിത്വം, അന്തരിച്ച മുൻ ആർ എസ് എസ് സഹസർക്കാര്യവാഹ് മദൻ ദാസ് ദേവിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

ദില്ലി: ഗുരുതുല്യനായ സഹപ്രവർത്തകനായിരുന്നു അന്തരിച്ച ആർ എസ് എസ് പ്രചാരകൻ മദൻ ദാസ് ദേവിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലാണ് പ്രധാനമന്ത്രി മദൻ ദാസ് ദേവിയെ സ്മരിച്ചത്. രാഷ്ട്രത്തിന് വേണ്ടി സർവ്വം സമർപ്പിച്ച സ്വയം സേവകനായിരുന്നു അദ്ദേഹം. എപ്പോഴും വളരെയടുത്ത ബന്ധം പുലർത്തിയിരുന്നു. അദ്ദേഹത്തിൽ നിന്ന് സംഘടനാ ജീവിതത്തിൽ വലിയ പാഠങ്ങളാണ് പഠിച്ചതെന്നും. ഈ ദുഖപൂർണ്ണമായ അവസ്ഥയിൽ സ്വയംസേവകർക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സർവേശ്വരൻ മനഃശക്തി നൽകട്ടെയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ആർ എസ് എസിന്റെ മുതിർന്ന ദേശീയ നേതാക്കളിൽ ഒരാളെയാണ് മദൻദാസ് ദേവിയുടെ വിയോഗത്തിലൂടെ സംഘത്തിന് നഷ്ടമാകുന്നത്. ഇന്ന് പുലർച്ചെ അഞ്ചു മണിക്ക് ബംഗളുരുവിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംഘത്തിന്റെ മുതിർന്ന പ്രചാരകനും മുൻ സഹസർക്കാര്യവാഹുമായിരുന്നു. എ ബി വി പി യുടെ അഖില ഭാരത സംഘടനാ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 81 വയസായിരുന്നു. കർണ്ണാടകയിലെ ആർ എസ് എസ് പ്രാന്ത കാര്യാലയത്തിൽ ഇന്ന് ഉച്ചക്ക് 01:30 മുതൽ 04:00 മണിവരെ ഭൗതിക ദേഹം പൊതു ദർശനത്തിന് വയ്ക്കും. ജൂലൈ 25 രാവിലെ 11:00 മണിക്ക് പൂനെയിലായിരിക്കും സംസ്കാരം.

Related Articles

Latest Articles