കായംകുളം : പത്തിയൂരില്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ അംഗത്വമെടുത്തു. മാളിയേക്കല്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി രാജന്‍ കളത്തിലടക്കം അഞ്ച് പേരാണ് ഇന്ന് പത്തിയൂരിൽ നടന്ന ബിജെപി തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിൽ അംഗത്വം സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ശോഭസുരേന്ദ്രന്‍ ഇവരെ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
കഴിഞ്ഞ ദിവസം സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ ജില്ലാ പഞ്ചായത്തംഗം ബിപിന്‍ സി. ബാബുവും വേദിയിലുണ്ടായിരുന്നു. പത്തിയൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതിലടക്കം പ്രവർത്തകരുടെ കൂട്ടരാജി സിപിഎമ്മിന് കനത്ത തിരിച്ചടിയാകും എന്നാണ് വിലയിരുത്തൽ

