സംസ്ഥാനത്ത് ഗോമാംസത്തിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി അസം സർക്കാർ. ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും പൊതു പരിപാടികളിലുമൊന്നും ഗോമാംസം വിളമ്പാനോ ഉപഭോഗം നടത്താനോ പാടില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ ഉത്തരവിട്ടു. സംസ്ഥാന കാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നേരത്തെ ക്ഷേത്രങ്ങള്‍ക്കു അഞ്ച് കിലോമീറ്റർ ചുറ്റളവിൽഗോമാംസം കഴിക്കുന്നതിന് നിരോധനമുണ്ടായിരുന്നു.മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ആവര്‍ത്തിച്ച മന്ത്രി പിജുഷ് ഹസാരിക, ബീഫ് നിരോധന നടപടിയെ സ്വാഗതം ചെയ്യാന്‍ കോണ്‍ഗ്രസ്സിനോട് ആവശ്യപ്പെട്ടു.

