Monday, September 21, 2026

അതിരപ്പിള്ളിയില്‍ അഞ്ചുവയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു

തൃശൂര്‍: തൃശൂർ അതിരപ്പിള്ളിയില്‍ അഞ്ചു വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. മാള പുത്തന്‍ചിറ സ്വദേശി നിഖിലിന്‍റെ മകൾ ആഗ്നിമിയയാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്.

അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ സന്ധ്യയ്ക്കായിരുന്നു സംഭവം. നിഖിലും, ഭാര്യാ പിതാവും മകളും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.

കുട്ടിയുടെ അച്ഛന്‍ നിഖിലിനും ഭാര്യാപിതാവ് ജയനും കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ രണ്ട് പേരും അബോധവസ്ഥയിലാണ്.

Related Articles

Latest Articles