Tuesday, December 30, 2025

പശ്ചിമ ബംഗാളിൽ മിന്നൽ പ്രളയം; സംഭവം ദുര്‍ഗാ വിഗ്രഹ നിമഞ്ജനത്തിനിടെ ; ഏഴു പേർ മരിച്ചു ; രക്ഷാപ്രവർത്തനം തുടരുന്നു

പശ്ചിമ ബംഗാൾ : ജല്‍പായ്ഗുരി ജില്ലയില്‍ മിന്നല്‍പ്രളയത്തില്‍ ഏഴ് പേര്‍ മരിച്ചു. ജല്‍പായ്ഗുരിയിലെ മല്‍ബസാറില്‍ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ദുര്‍ഗാ വിഗ്രഹ നിമഞ്ജനത്തിനായി ഒത്തുകൂടിയവരാണ് അപകടത്തില്‍പ്പെട്ടത്. നിരവധി പേരെ വെള്ളപ്പൊക്കത്തില്‍ കാണാതായി.

സംഭവം നടക്കുമ്പോള്‍ വിജയദശമി ആഘോഷത്തോട് അനുബന്ധിച്ച ചടങ്ങുകള്‍ക്കായി വന്‍ ജനക്കൂട്ടം മാല്‍ നദിക്കരയില്‍ തടിച്ചുകൂടിയിരുന്നു. നദിയില്‍ വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ പെട്ടന്നാണ് പ്രളയമുണ്ടായത് . ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതുവരെ ഏഴു മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.മരിച്ചവരില്‍ നാല് പേര്‍ സ്ത്രീകളാണ്.അന്‍പതോളം പേരെ രക്ഷപെടുത്തിയെന്നാണ് റിപ്പോർട്ട് . ഗുരുതരമായി പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.

Related Articles

Latest Articles