Monday, May 20, 2024
spot_img

തൃപ്പൂണിത്തറയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

തൃപ്പൂണിത്തറ: സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. മുളന്തുരുത്തി സ്വദേശി ആൻവിൻ ആണ് മരിച്ചത്. പിറവത്ത് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് മുന്നിൽ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിൽ ഇടിച്ചത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. അപകടത്തിന് ശേഷം ബസ് ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു. സംഭവത്തിൽ പോലീസ് ബസ് കസ്റ്റഡിയിലെടുത്ത് അന്വേഷണമാരംഭിച്ചു.

Related Articles

Latest Articles