Sunday, June 16, 2024
spot_img

യുവതിയുടെ ആർത്തവരക്തം പുരണ്ട കാലുകൾക്കിടയിൽ തല കീഴായി ശബരിമല അയ്യപ്പനെ വരച്ചു അപമാനിച്ചു എസ്എഫ്ഐയുടെ ഫ്‌ളെക്സ് ബോർഡ് , സംഭവം തൃശൂർ കേരളവർമ്മ കോളേജിൽ കോളേജിൽ ; ഫ്‌ളെക്സിനെതിരെ വ്യാപക പ്രതിഷേധം

തൃശൂർ :വീണ്ടും പരസ്യമായ ഹിന്ദു നിന്ദ.തൃശൂർ കേരളവർമ്മ കോളേജിന്റെ ക്യാമ്പസിലാണ് ശബരിമല അയ്യപ്പന്റെ വികൃതമായ രൂപത്തോടു കൂടിയ ഫ്‌ളെക്‌സ് സ്ഥാപിച്ചു ഇടതുപക്ഷത്തിന്റെ വിദ്യാർഥിപ്രസ്ഥാനമായ എസ്എഫ്ഐ ഹൈന്ദവമതത്തെ ഒന്നാകെ അപമാനിച്ചിരിക്കുന്നത് .

ആർത്തവ രക്തം ഒഴുകുന്ന യുവതിയുടെ കാലുകൾക്കിടയിൽ തലകീഴായി ശബരിമല ധർമ്മ ശാസ്താവിനെ വരച്ചു കൊണ്ടാണ് ഹൈന്ദവ സമൂഹത്തെ ഒന്നാകെ എസ്എഫ്ഐ നിന്ദിച്ചിരിക്കുന്നത് .

“പിറവി അതൊരു യാഥാർത്ഥ്യമാണ്. ഒരു പെണ്ണിന് മാത്രം കഴിയുന്നത്. അയ്യനും അച്ഛനും ഞാനും നീയും പിറന്ന് വീണത് ഒരേ വഴിയിലൂടെ… എവിടെ ആർത്തവം അശുദ്ധിയാകുന്നുവോ… എവിടെ സ്ത്രീകൾ ഭ്രഷ്ടയാക്കുന്നുവോ.. അവിടെ നീ നിന്റെ പിറവിയെ നിഷേധിക്കുന്നു. സമയമായി ഉന്മൂലനം ചെയ്യേണ്ട കപട വിശ്വാസങ്ങൾക്ക് നേരെ മുഖം തിരിക്കുവിൻ… ശബരിമല സ്ത്രീ പ്രവേശനം ഐക്യദാർഡ്യ സമരം”-എന്നാണു ഫ്‌ളെക്സിലെ എഴുത്തു.

ശബരിമല വിഷയത്തിൽ വിവാദങ്ങൾ ഇനിയുണ്ടാക്കരുതെന്ന സിപിഎം സംസ്ഥാന സമിതിയിലെ ചർച്ചകളെ പാടെ കാറ്റിൽ പറത്തിയാണ് കുട്ടിസഖാക്കൾ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത് .സംഭവത്തിൽ പ്രതിഷേധിച്ചു ശബരിമല കർമ്മസമിതി ഉൾപ്പടെയുള്ളവർ രംഗത്ത് എത്തിയിട്ടുണ്ട്

Related Articles

Latest Articles