Friday, September 25, 2026

വിമാന ടിക്കറ്റ് നിരക്കുകൾ ഉയരും; ഇന്ധന വില കുതിച്ചുയർന്നു

ദില്ലി: വിമാന ഇന്ധനവില കുതിച്ചുയർന്നതോടെ വിമാന ടിക്കറ്റ് നിരക്ക് ഉയരാൻ സാധ്യത. കൊവിഡ് മഹാമാരിക്ക് ശേഷം വിമാന യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും ഇപ്പോൾ ഉയർച്ചയുണ്ടായി. വിമാനക്കമ്പനികൾ പഴയ പ്രൗഢിയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ധനവിലയുടെ രൂപത്തിൽ പുതിയ വെല്ലുവിളി എത്തുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ ജെറ്റ് ഫ്യുവൽ വില ഇരട്ടിയായി ഉയർന്നു. 1.41 ലക്ഷം കോടി രൂപയാണ് ഒരു കിലോലിറ്റർ ജെറ്റ് ഫ്യുവൽ വില. ഈ മാസത്തിൽ മാത്രം 16 ശതമാനത്തിൽ കൂടുതൽ വർധനവാണ് ജെറ്റ് ഫ്യുവൽ വിലയിൽ ഉണ്ടായത്.

2008 ഓഗസ്റ്റ് മാസത്തിൽ 71028 രൂപയായിരുന്നു ജെറ്റ് ഫ്യുവൽ വില. ഇന്ധനവില വിമാന സർവീസുകളുടെ ചെലവ് 40 ശതമാനം വരെ ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിമാന ടിക്കറ്റ് വില ഉയർത്താതെ നിവൃത്തിയില്ലെന്ന നിലപാടിലാണ് കമ്പനികൾ.

നിലവിലെ ഈ കടുത്ത അവസ്ഥയിൽ 10 മുതൽ 15 ശതമാനം വരെ ടിക്കറ്റ് നിരക്ക് ഉയർത്തേണ്ടിവരും എന്നാണ് സ്പൈസ് ജെറ്റ് ചെയർമാൻ അജയ് സിംഗ് വ്യക്തമാക്കിയിരിക്കുന്നത്.

Related Articles

Latest Articles